ad
Deshabhimani

ലോകകപ്പ് ഫൈനൽ ആവേശത്തിൽ വാട്സ്ആപ്പും; സ്റ്റാറ്റസിന് ലൈക്കടിച്ചാൽ ഫുട്ബോൾ ഉരുളും

football watsapp
വെബ് ഡെസ്ക്

Published on Jul 19, 2026, 09:34 PM | 1 min read

ന്യൂഡൽഹി: ഫിഫ ലോകകപ്പ് 2026 ഫൈനലിന്റെ ആവേശത്തിൽ പങ്കുചേർന്ന് വാട്സ്ആപ്പും. സ്റ്റാറ്റസുകൾക്ക് ലൈക്ക് ചെയ്യുമ്പോൾ പ്രത്യക്ഷപ്പെട്ടിരുന്ന പച്ച ഹൃദയത്തിന്റെ അനിമേഷൻ താൽക്കാലികമായി ഫുട്ബോളാക്കി മാറ്റി.


പുതിയ മാറ്റത്തോടെ വാട്സ്ആപ്പ് സ്റ്റാറ്റസിലെ ലൈക്ക് ബട്ടൺ അമർത്തുമ്പോൾ പച്ച ഹൃദയത്തിന് പകരം ഫുട്ബോൾ സ്ക്രീനിലൂടെ ഉരുളുന്നതായി കാണാം. അർജന്റീനയും സ്പെയിനും ഏറ്റുമുട്ടുന്ന ലോകകപ്പ് ഫൈനലിനോടനുബന്ധിച്ചാണ് മെറ്റയുടെ പ്രത്യേക ഫീച്ചർ.


ജൂലൈ 19ന് ന്യൂജേഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയും സ്പെയിനും കിരീടത്തിനായി ഏറ്റുമുട്ടുന്നത്. ലോകകപ്പ് ഫൈനലിന്റെ ആഘോഷത്തിന്റെ ഭാഗമായാണ് വാട്സ്ആപ്പിൽ ഈ താൽക്കാലിക അനിമേഷൻ അവതരിപ്പിച്ചത്.


വാട്സ്ആപ്പ് നേരത്തെയും ഉത്സവങ്ങൾ, കായികമേളകൾ, ആഗോള ആഘോഷങ്ങൾ എന്നിവയോടനുബന്ധിച്ച് പ്രതികരണ അനിമേഷനുകളിൽ താൽക്കാലിക മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. എല്ലാ ഉപയോക്താക്കൾക്കും ഒരേസമയം ഫീച്ചർ ലഭിക്കണമെന്നില്ല. ആപ്പ് ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്തവർക്ക് മാറ്റം കാണാം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home