ad
Deshabhimani

ടിക് ടോക് ലൈവ് സ്ട്രീമിങ്ങിനിടെ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ വെടിയേറ്റ് മരിച്ചു

social media influence
വെബ് ഡെസ്ക്

Published on May 15, 2025, 02:14 PM | 1 min read

മെക്സിക്കോ സിറ്റി : ടിക് ടോക്കിൽ ലൈവ് സ്ട്രീമിങ്ങ് നടത്തുന്നതിനിടെ സോഷ്യൽമീഡിയ ഇൻഫ്ലുവൻസർ വെടിയേറ്റ് മരിച്ചു. മെക്സിക്കൻ സ്വദേശിനിയായ വലേറിയ മാർക്വേസ് ആണ് (23) അജ്ഞാതന്റെ വെടിയേറ്റ് മരിച്ചത്. ബ്യൂട്ടി, മേക്കപ്പ് വിഡിയോകളുമായി സോഷ്യൽമീഡിയയിൽ സജീവമായിരുന്നു വലേറിയ.


ഇൻസ്റ്റഗ്രാമിലും ടിക്ടോക്കിലുമായി രണ്ടു ലക്ഷത്തോളം ഫോളോവേഴ്സുണ്ട് ഇവർക്ക്. ജെലിസ്കോയിലുള്ള ബ്യൂട്ടി സലൂണിൽ ചൊവ്വാഴ്ച ലൈവ്സ്ട്രീമിങ് നടത്തുമ്പോഴാണ് ബൈക്കിലെത്തിയ അക്രമി വെടിയുതിർത്തത്. വലേറിയ ലൈവ് സ്ട്രീമിങ് നടത്തുന്നതിനിടെ അക്രമി സലൂണിലേക്ക് എത്തി യുവതിയുടെ പേര് വിളിക്കുന്നതും വെടിയുതിർക്കുന്നതും വീഡിയോയിൽ കാണാം.


സ്ത്രീഹത്യ എന്ന പേരിൽ കേസ് രജിസ്റ്റർ ചെയ്താണ് വലേറിയയുടെ കൊലപാതകം അന്വേഷിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. ജെൻഡറിന്റെ അടിസ്ഥാനത്തിൽ സ്ത്രീകളെയോ പെൺകുട്ടികളെയോ കൊല്ലുന്നതിനെയാണ് സ്ത്രീഹത്യ (ഫെമിസൈഡ്) എന്ന പേരിൽ കണക്കാക്കുന്നത്. മെക്സിക്കൻ അധികൃതരുടെ അഭിപ്രായത്തിൽ സ്ത്രീഹത്യയിൽ അക്രമം, ലൈംഗിക പീഡനം, വിക്ടിമിന്റെ മൃതദേഹം പൊതുസ്ഥലത്ത് പ്രദർശിപ്പിക്കുന്നത് എന്നിവ ഉൾപ്പെടുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home