ജയിംസ് ആന്‍ഡ് ആലീസ്

പൃഥ്വിരാജും വേദികയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജയിംസ് ആന്‍ഡ് ആലീസിന്റെ ചിത്രീകരണം ആരംഭിച്ചു. ഛായാഗ്രാഹകന്‍ സുജിത് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുധീര്‍ കരമന, സായ്കുമാര്, ബിജോയ് വര്‍ഗീസ്, സുനില്‍ സുഖദ, ഷാജു, ജോണ്‍ സാമുവല്‍, മഞ്ജുപിള്ള, ഉമാ നായര്‍, നസീര്‍ സംക്രാന്തി, അപര്‍ണ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ, സംഭാഷണം: ഡോ. എസ് ജനാര്ദനന്. ഗാനങ്ങള്‍: റഫീഖ് അഹമ്മദ്, ഹരിനാരായണന്. സംഗീതം: വിദ്യാസാഗര്‍. ഛായാഗ്രഹണം: സുജിത് വാസുദേവ്. ധാര്‍മിക് ഫിലിംസിന്റെ ബാനറില്‍ ഡോ. സജികുമാറാണ് നിര്‍മിക്കുന്നത്. കൊച്ചി, ഇടുക്കി, തിരുവല്ല എന്നിവിടങ്ങളിലായാണ് ചിത്രീകരണം.
കരിങ്കുന്നം സിക്സസ്
ഫയര്മാനുശേഷം ദീപു കരുണാകരന് സംവിധാനംചെയ്യുന്ന 'കരിങ്കുന്നം സിക്സസ്' എന്ന ചിത്രത്തില്‍ മഞ്ജുവാര്യര്‍ വോളിബോള്‍ കോച്ചായി എത്തുന്നു. അനൂപ്മേനോനാണ് നായകന്. സണ്ണി വെയ്ന്‍, ലെന, സംവിധായകന് ശ്യാമപ്രസാദ്, സുധീര്‍ കരമന, ചെമ്പന്‍ വിനോദ് ജോസ്, മണിയന്‍പിള്ള രാജു, പാഷാണം ഷാജി, സുരാജ് വെഞ്ഞാറമൂട്, ബാലു വര്‍ഗീസ്, ശ്രീജിത് രവി, പത്മരാജ് രതീഷ്, സുധി കോപ്പ, ബൈജു, നന്ദു, സന്തോഷ് കീഴാറ്റൂര്‍, കോട്ടയം പ്രദീപ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ: അരുണ്‍ലാല്‍ രാമചന്ദ്രന്. സംഗീതം: രാഹുല്‍ രാജ്.
പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകനായ ജെ കെയാണ് ഛായാഗ്രാഹകന്‍. ഫെബ്രുവരി എട്ടുമുതല്‍ തിരുവനന്തപുരത്ത് ചിത്രീകരണം ആരംഭിക്കും.
ലെമണ്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജയലാല്മേനോനാണ് നിര്‍മിക്കുന്നത്.
മഹേഷിന്റെ പ്രതികാരം
ഫഹദ്ഫാസില്‍, അനുശ്രീ നായര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മഹേഷിന്റെ പ്രതികാരം' ഫെബ്രുവരി അഞ്ചിന് തിയറ്ററിലെത്തും. നവാഗതനായ ദിലീഷ് പോത്തന് സംവിധാനംചെയ്ത ചിത്രത്തില്‍ സൌബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കി, ജയശങ്കര്‍, അലന്‍സിയാര്‍, അച്യുതാനന്ദന്, രാജേഷ് ശര്‍മ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. തിരക്കഥ: ശ്യാം പുഷ്കരന്. ക്യാമറ: ഷൈജു ഖാലിദ്. ഗാനങ്ങള്‍: റഫീഖ് അഹമ്മദ്, സന്തോഷ്വര്‍മ, ബിനീഷ് പുതുപ്പണം. സംഗീതം: ബിജിബാല്‍. ഒ പി എമ്മിന്റെ ബാനറില്‍ പ്രശസ്ത സംവിധായകന് ആഷിഖ് അബുവാണ് നിര്‍മിച്ചത്.










0 comments