ad
Deshabhimani

മിനാബ് സ്കൂൾ ആക്രമണം: യുഎസ് ഉത്തരവാദിത്തം തള്ളി ഡൊണാൾഡ് ട്രംപ്

Trump
വെബ് ഡെസ്ക്

Published on Jun 25, 2026, 03:51 PM | 1 min read

വാഷിംഗ്ടൺ: ഇറാനിലെ മിനാബിൽ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ യുഎസിന് പങ്കില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ നിരവധി കുട്ടികളും അധ്യാപകരും കൊല്ലപ്പെട്ട സംഭവത്തിൽ ആരുടേതാണ് തെറ്റ് എന്ന് കണ്ടെത്തുക പ്രയാസമാണെന്നും ആ സമയത്ത് നിരവധി മിസൈലുകൾ ആകാശത്ത് പറക്കുന്നുണ്ടായിരുന്നുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.


ആക്രമണത്തിൽ തങ്ങളുടെ മിസൈൽ ആണ് ഉപയോഗിച്ചതെന്ന് ചിലർ പറയുന്നുണ്ടെങ്കിലും അതിനുള്ള തെളിവുകളൊന്നും തനിക്ക് ലഭിച്ചിട്ടില്ലെന്നും അത് തങ്ങളല്ലെന്നാണ് കരുതുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. നേരത്തെ ഈ ആക്രമണം ഒരു 'അബദ്ധം' ആണെന്ന് സമ്മതിച്ച ട്രംപ്, ആദ്യം യാതൊരു തെളിവുമില്ലാതെ ഇറാനാണ് ആക്രമണത്തിന് പിന്നിലെന്ന് ആരോപിച്ചിരുന്നു.


യുഎസ് സൈന്യത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ സ്കൂൾ ആക്രമണത്തിന് ഉത്തരവാദി യുഎസ് സേന തന്നെയാണെന്ന് കണ്ടെത്തിയതായി മാർച്ചിൽ റിപ്പോർട്ടുകൾ വന്നിരുന്നു. പെന്റഗൺ അന്വേഷണം കൂടുതൽ ശക്തമാക്കിയെങ്കിലും ഇതുവരെ ഔദ്യോഗികമായ കണ്ടെത്തലുകൾ പുറത്തുവിട്ടിട്ടില്ല.


യുഎസും ഇസ്രയേലും ഇറാനെതിരെ നടത്തിയ ആക്രമണത്തിനിടെയാണ് 175-ഓളം കുട്ടികളും അധ്യാപകരും കൊല്ലപ്പെട്ടത്. സ്കൂളിന് നേരെയുള്ള ബോധപൂർവ്വമായ ആക്രമണം അന്താരാഷ്ട്ര മാനുഷിക നിയമപ്രകാരം യുദ്ധക്കുറ്റമാണ്.


സംഭവത്തെ അങ്ങേയറ്റം ഭയാനകമായത് എന്ന് വിശേഷിപ്പിച്ച് ഐക്യരാഷ്ട്രസഭ ഉൾപ്പെടെയുള്ള ആഗോള സംഘടനകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. നിലവിൽ ഇറാനുമായുള്ള സമാധാന ചർച്ചകൾ പുരോഗമിക്കവെ, സ്കൂൾ ആക്രമണവുമായി ബന്ധപ്പെട്ട ഈ വിവാദങ്ങൾ വലിയ പ്രതിസന്ധിയായി തുടരുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home