ad
Deshabhimani

റോഡ് മുറിച്ചുകടക്കാനായി ഡിവൈഡറിനടുത്ത് നിന്ന സ്ത്രീ കാറിടിച്ചു മരിച്ചു

Accident

അപകടം നടന്നതിന്‍റെ ദൃശ്യം (Photo: Screengrab)

വെബ് ഡെസ്ക്

Published on Jun 25, 2026, 03:51 PM | 1 min read

കോഴിക്കോട്: റേഡ് മുറിച്ചുക‌ടക്കാനായി ഡിവൈഡറിനടുത്ത് നിന്ന സ്ത്രീ കാറിടിച്ചു മരിച്ചു. മൂരാട് താനാട്ട് മോളി (52) ആണ് മരിച്ചത്. കാർ യാത്രകർക്ക് പരിക്കേറ്റു. വ്യാഴാഴ്ച രാവിലെ 11.24 ഓടെയായിരുന്നു ദേശീയപാതയിൽ അപകടം നടന്നത്. പാനൂരിൽ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന കാർ സ്ത്രീയെ ഇടിച്ചുതെറിപ്പിച്ച ശേഷം ഡിവൈഡറിൽ ഇടിച്ച് നിൽകുകയായിരുന്നു.


കാറിനുള്ളിൽ കുടുങ്ങിയ യുവാക്കളെ ഒടുവിൽ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. അപകടത്തിൽ പരിക്കേറ്റ കണ്ണൂർ തെക്കെപാനൂർ സ്വദേശികളായ ഷാഹിൽ (18), അസിം (18), ബിലാൽ (17) എന്നിവരെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home