കോഴിക്കോട് നിയന്ത്രണം വിട്ട കാർ പാഞ്ഞുകയറി അപകടം; ഏഴ് വാഹനങ്ങൾ തകർന്നു

കോഴിക്കോട് : കോഴിക്കോട് കൊടുവള്ളിയിൽ നിയന്ത്രണം വിട്ട കാർ ഏഴ് വാഹനങ്ങളിലിടിച്ച് അപകടം. പാലക്കുറ്റി ജുമാ മസ്ജിദിന് മുന്നിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. നിയന്ത്രണം വിട്ട കാർ റോഡരികിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളുമായി കൂട്ടിയിടിക്കുകയായിരുന്നു. പള്ളിയിൽ നിസ്കാരത്തിന് എത്തിയവരുടെ വാഹനമാണ് തകർന്നത്. റോഡരികിൽ നിർത്തിയിട്ടിരുന്ന 2 കാറുകളും അഞ്ച് സ്കൂട്ടറും തകർന്നു. കൊടുവള്ളി സ്വദേശി ജലീലിന്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. രണ്ട് ദിവസം മുമ്പെടുത്ത പുതിയ കാറാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ആർക്കും പരിക്കുകളില്ല. അപകടത്തിന്റെ കൃത്യമായ കാരണത്തിൽ അന്വേഷണം തുടരുകയാണ്.









0 comments