നവ്യ നായർ നായികയാകുന്ന "ഒരുത്തി" മാർച്ച് 11ന് തിയേറ്ററിലെത്തും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Feb 19, 2022, 12:20 PM | 0 min read

കൊച്ചി > ഒരു വീട്ടമ്മയുടെ അതിജീവനകഥയുമായി പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം മലയാള സിനിമയിലേക്ക്  നവ്യാ നായര്‍ തിരിച്ചുവരുന്ന "ഒരുത്തി' മാർച്ച് 11ന് തിയേറ്ററിലെത്തും. വളരെ സാധാരണക്കാരിയായ  വീട്ടമ്മയാണ് രാധാമണി (നവ്യാ നായര്‍) അവരുടെ ജീവിതത്തിലേക്ക് ആകസ്‌മികമായി വന്നുചേരുന്ന ചില സംഭവങ്ങളും അതിനെ അതിജീവിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയുടെ പോരാട്ടത്തിന്‍റെയും സഹനത്തിന്‍റെയും കഥയാണ് ഒരുത്തി പറയുന്നത്.

നീണ്ട ഇടവേളയ്ക്ക് ശേഷം നവ്യ ഒരുത്തിയിലൂടെ മലയാളത്തിലേക്ക് വരുകയാണ്. വിനായകന്‍റെ ഏറെ ശ്രദ്ധേയമായ കഥാപാത്രമാണ് ഒരുത്തിയിലേത്. നായക പ്രാധാന്യമുള്ള റോളാണ് വിനായകന്‍റേത്. പൊതുവെ മലയാള സിനിമയില്‍ വിനായകന്‍ ചെയ്‌തിട്ടുള്ള വേഷങ്ങളില്‍ നിന്ന് വളരെ വ്യത്യസ്‌ത‌മാണ് ചിത്രത്തിലെ  സബ് ഇന്‍സ്പെക്‌ടറുടെ റോള്‍. ആക്ഷനും കോമഡിയുമുള്ള ചിത്രത്തില്‍ ഹൃദയഹാരിയായ രണ്ട് പാട്ടുകളുമുണ്ട്. വൈപ്പിനായിരുന്നു പ്രധാന ലൊക്കേഷന്‍. വൈപ്പിനിലെ പ്രാദേശിക സംസാര രീതിയും സിനിമയുടെ പുതുമയാണ്. കേരളത്തിന്‍റെ സാമൂഹ്യ - രാഷ്ട്രീയ വിഷയങ്ങളും ഒരുത്തിയില്‍ പരോക്ഷമായി ചൂണ്ടിക്കാണിച്ചുപോകുന്നുണ്ട്.

നവ്യാ നായര്‍, വിനായകന്‍, കെ പി എ സി ലളിത, സൈജു കുറുപ്പ്, ജയശങ്കര്‍, മുകുന്ദന്‍, സന്തോഷ് കീഴാറ്റൂര്‍, വൈശാഖ്, ശ്രീദേവി വര്‍മ്മ, ആദിത്യന്‍, അതിഥി, കലാഭവന്‍ ഹനീഫ്, രാജേന്ദ്രബാബു, മനു രാജ്, ചാലി പാല, അരുണ്‍ ഘോഷ്, സണ്ണി, അഞ്ജന എന്നിവര്‍ക്ക് പുറമെ ഒട്ടേറെ ജൂനിയര്‍ താരങ്ങളുമാണ് അഭിനേതാക്കള്‍.  ബാനര്‍- ബെന്‍സി പ്രൊഡക്ഷന്‍സ് നിര്‍മ്മാണം- കെ വി അബ്‌ദുൾ നാസര്‍, സംവിധാനം -വി.കെ പ്രകാശ് , ഛായാഗ്രഹണം - ജിംഷി ഖാലിദ്, കഥ,തിരക്കഥ, സംഭാഷണം - എസ്.സുരേഷ്ബാബു, ഗാനരചന - ആലങ്കോട് ലീലാകൃഷ്‌ണ‌ന്‍. ബി കെ ഹരിനാരായണന്‍, സംഗീതം - ഗോപി സുന്ദര്‍- തകര ബാൻറ്, എഡിറ്റര്‍ -  ലിജോ പോള്‍, കലാസംവിധാനം - ജ്യോതിഷ് ശങ്കര്‍,  മേക്കപ്പ് - രതീഷ് അമ്പാടി, വസ്ത്രാലങ്കാരം- സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - ഡിക്‌സന്‍ പൊടുത്താസ്,  ചീഫ് അസോസിയേറ്റ് - കെ.കെ.വിനയന്‍, സ്റ്റില്‍സ് -അജി മസ്ക്കറ്റ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home