'മത്സ്യത്തൊഴിലാളികളെ കാണാതാകുന്നത് ആദ്യമായല്ല'; സർക്കാർ അനാസ്ഥ മറയ്ക്കാൻ മുഖ്യമന്ത്രിയുടെ ക്രൂര പരാമർശം

തിരുവനന്തപുരം: തിരുവനന്തപുരത്തും നീണ്ടകരയിലും മത്സ്യത്തൊഴിലാളികളെ കാണാതായതിൽ സർക്കാർ അനാസ്ഥയെ ന്യായീകരിച്ച് മുഖ്യമന്ത്രി വിഡി സതീശൻ. കാണാതായി 10 ദിവസം കഴിഞ്ഞിട്ടും ഇവർക്കായുള്ള തെരച്ചിൽ കൃത്യമായി നടക്കുന്നില്ല.
ഒൻപതാം ദിവസമാണ് ഫിഷറീസ് മന്ത്രി സ്‌കൂബാ ടീമിനെ തെരച്ചിലിനെതിക്കാം എന്ന് പറഞ്ഞത്, അത് പാഴ്‍വാക്കാകുകയും ചെയ്തു. ഇതിനെക്കുറിച്ചുള്ള ചോദ്യത്തോട് മത്സ്യത്തൊഴിലാളികളെ കടലിൽ കാണാതാകുന്നത് ആദ്യമായല്ല എന്നാണ് മുഖ്യമന്ത്രി പ്രതികരിച്ചത്.
കഴിഞ്ഞ സർക്കാരിന്റെ സമയത്തും കടലിൽ പലരെയും കാണാതായി. ഇതുവരെ കനത്ത തരത്തിലാണ് തെരച്ചിൽ നടത്തുന്നതെന്നുമാണ് മുഖ്യമന്ത്രിയുടെ വാദം. എന്നാൽ കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിലിൽ യാതൊരുവിധ ഏകോപനവും ഉണ്ടാവുന്നില്ല എന്ന് ചൂണ്ടിക്കാട്ടി കുടുംബം രംഗത്തെത്തിയിരുന്നു.
കഴിഞ്ഞ 10 ദിവസമായി കുടുംബം ഈ ആവശ്യവുമുന്നയിച്ച് പലയിടത്തും കയറിയിറങ്ങുകയാണ്. വിഷയത്തിൽ ഫിഷറീസ് മന്ത്രിയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായിട്ടില്ല. സ്‌കൂബാ ടീമിനെ ഇറക്കമെന്ന വാഗ്ദാനം നൽകിയെങ്കിലും അതുണ്ടായില്ല.
രാവിലെ കടൽ ശാന്തമായിരുന്ന സമയത്ത് എത്തിയിരുന്നെങ്കിൽ തിരച്ചിൽ നടത്താമായിരുന്നെന്ന് നാട്ടുകാർ പറയുന്നു. ഷിജിനെ കണ്ടെത്തുംവരെ തിരച്ചിൽ തുടരുമെന്നുപറഞ്ഞ മന്ത്രിയുടെ വാക്ക് പാഴ്‌വാക്കായി. 31ന് രാത്രി മത്സ്യബന്ധനത്തിനിടെയാണ് ഷിജിനെയും ഫ്രീമോനെയും കടലിൽവീണ് കാണാതായത്. ഫ്രീമോന്റെ മൃതദേഹം കിട്ടി. ഷിജിൻ തീരത്തേക്കു നീന്തുന്നത് കണ്ടിരുന്നുവെന്നും പിന്നീട് കാണാതായെന്നും ഒപ്പമുണ്ടായിരുന്നവർ പറഞ്ഞു.
വിഴിഞ്ഞത്ത് കാണാതായ ജോൺ മത്യാസിനുവേണ്ടി കോസ്റ്റ് ഗാർഡിന്റെ ഒരു ഷിപ് മാത്രമാണ് തിരച്ചിലിനിറങ്ങിയത്. വെള്ളിയാഴ്‌ച മന്ത്രി ഷിബു ബേബി ജോൺ, ജോൺ മത്യാസിന്റെ വസതിയിലെത്തിയിരുന്നു. വിഴിഞ്ഞത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനത്തിൽ വീഴ്ച സംഭവിച്ചുവെന്ന് മന്ത്രി തുറന്നുസമ്മതിച്ചു. കുടുംബം പലതവണ പറഞ്ഞിട്ടും പേരിനൊരു തെരച്ചിൽ മാത്രമാണ് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ആക്ഷേപമുണ്ട്.









0 comments