ad
Deshabhimani

നാസിക്കിൽ ഭൂചലനം; 4.3 തീവ്രത

EARTHQUAKE

പ്രതീകാത്മകചിത്രം

വെബ് ഡെസ്ക്

Published on Aug 09, 2026, 12:48 PM | 1 min read

നാസിക് : മഹാരാഷ്ട്രയിലെ നാസിക്കിൽ ഭൂചലനം. 4.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ശനിയാഴ്ച രാത്രി പത്തോടെയാണ് ഭൂചലനം ഉണ്ടായത്. തുടർന്ന് ഞായർ പുലർച്ചെ 5.33ന് 3.3 തീവ്രതയുള്ള തുടർചലനവും രേഖപ്പെടുത്തി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.


മഹാരാഷ്ട്ര–ഗുജറാത്ത് അതിർത്തിയിലെ ഹത്ഗഡ് മലനിരകൾക്ക് സമീപമുള്ള ഭൻവാഡിൽ അഞ്ച് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. നാസിക്, സുർഗാന, കൽവാൻ, ദിയോള, ചാന്ദ്വാഡ്, പേത്, ദിൻഡോരി, നിഫാഡ് എന്നിവിടങ്ങളിൽ ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.


സുർഗാനയിലെ ഭാദർ ഗ്രാമത്തിലും ദിൻഡോരിയിലെ നാനാഷിയിലും ചില വീടുകളുടെ ചുവരുകളിൽ വിള്ളലുകൾ രൂപപ്പെട്ടു. ബാധിത പ്രദേശങ്ങളിലെ അണക്കെട്ടുകൾ പരിശോധിച്ചതായും കേടുപാടുകളില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.


ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടർ ആയുഷ് പ്രസാദ് ആവശ്യപ്പെട്ടു. കഴിഞ്ഞ മാസവും ആ​ഗസ്ത് ആദ്യവും നാസിക്കിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home