എയര്‍ ഇന്ത്യ വിമാനം ആകാശ ചുഴിയിൽ വീണ സംഭവത്തിൽ വഴിത്തിരിവ്; പൈലറ്റ് ലഹരി പരിശോധനയിൽ പരാജയപ്പെട്ടു

ന്യൂഡൽഹി: യാത്രക്കാരെ ദുരന്ത ഭീതിയിലാഴ്ത്തി എയര്‍ ഇന്ത്യ വിമാനം പറക്കലിനിടെ ആകാശത്ത് വെച്ച് താഴ്ചയിലേക്ക് പതിച്ച സംഭവത്തിൽ വഴിത്തിരിവ്. തായ്ലന്റിലെ ഫൂക്കറ്റിൽ നിന്ന് ന്യൂഡൽഹിയിലേക്ക് വരികയായിരുന്ന വിമാനം എയര്‍ പോക്കറ്റിൽ അകപ്പെട്ട് ഞെട്ടിവിറച്ച സംഭവം ആഗ്സ്ത് അഞ്ചിനായിരുന്നു. അപകടത്തിൽ നാല് ക്യാബിൻ ക്രൂ അംഗങ്ങൾ ഉൾപ്പെടെ കുറഞ്ഞത് 17 പേർക്ക് പരിക്കേറ്റിരുന്നു.
എയര്‍ ടര്‍ബുലൻസ് എന്ന് വിശേഷിപ്പിക്കപ്പെട്ട അപകട സമയത്ത് വിമാനം നിയന്ത്രിച്ചിരുന്ന രണ്ട് പൈലറ്റുമാരിൽ ഒരാൾ ലഹരി പരിശോധനയിൽ പരാജയപ്പെട്ടതായാണ് പുതിയ റിപ്പോര്‍ട്. എയർ ഇന്ത്യ A320 വിമാനം ഫ്ലൈറ്റ് സര്‍വ്വീസ് AI2379 ആണ് അന്ന് അപകടത്തിൽപ്പെട്ടത്. ഇതിൽ 138 യാത്രക്കാരും എട്ട് ജീവനക്കാരും ഉണ്ടായിരുന്നു.
Related News
യാത്രക്കിടെ ആകാശചുഴി (Severe Turbulence) യിൽ വീണതിനെ തുടർന്ന് പെട്ടെന്ന് 300 അടി താഴ്ചയിലേക്ക് വിമാനം പതിച്ചതായാണ് പ്രഥമിക റിപ്പോര്‍ടുകൾ പുറത്തെത്തിയത്. അഞ്ചു മിനിറ്റോളം നീണ്ട കുലുക്കത്തിലും വിറയലിലും ചിലരുടെ നട്ടെല്ലിന് വരെ പരിക്കേറ്റു.
പരിശോധനയിൽ പരാജയപ്പെട്ട പൈലറ്റ് ഉൾപ്പെടെ രണ്ടുപേരെയും എയര്‍ ഇന്ത്യ മാറ്റി നിര്‍ത്തിയിരിക്കയാണ്. അന്വേഷണം പൂര്‍ത്തിയാകുന്നതുവരെയായിരിക്കും ഇത്.
സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക റിപ്പോര്‍ടിന്റെ അടിസ്ഥാനത്തിലാവും കേസ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയ്ക്ക് (AAIB) കൈമാറണമോ എന്ന് തീരുമാനിക്കുക.










0 comments