ആകെ കിട്ടുന്ന പെൻഷനാണ്; ഞങ്ങളിനി എന്തു ചെയ്യണം... കണ്ണീരോടെ ജനങ്ങൾ

ക്ഷേമ പെൻഷനുകൾ സഹകരണ ബാങ്കുകൾവഴി വീടുകളിലെത്തിക്കില്ലെന്ന യുഡിഎഫ് സർക്കാരിന്റെ തീരുമാനം. കിടപ്പുരോഗികൾക്കുംമറ്റും ഒഴികെ, ബഹുഭൂരിപക്ഷം ഗുണഭോക്താക്കൾക്കും നേരിട്ട് വാണിജ്യബാങ്ക് അക്കൗണ്ടുകളിലേക്ക് പണം നൽകിയാൽ മതിയെന്നാണ് ധനവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിലുള്ളത്.
രണ്ട് ലക്ഷ്യങ്ങളാണ് ഇതിനുപിന്നിൽ. ഒന്ന്, ഡയറക്‌ട് ബെനിഫിറ്റ് ട്രാൻസ്‌ഫർ (ഡിബിടി) വഴി ആധാറുമായി ലിങ്ക് ചെയ്‌ത അക്കൗണ്ടുകളിലൂടെമാത്രം പെൻഷൻ വിതരണം ചെയ്യുന്നതുവഴി ക്ഷേമ പെൻഷൻ എന്ന സംവിധാനംതന്നെ ഘട്ടംഘട്ടമായി ഇല്ലാതാക്കുക. രണ്ട്, കേരളത്തിൽ നഗര–ഗ്രാമ വ്യത്യാസമില്ലാതെ ജനകീയമായ സഹകരണപ്രസ്ഥാനത്തെ തകർക്കുക.










0 comments