ഹിറ്റ് കോംബോകളുടെ ആഘോഷവുമായി 'ഖലീഫ' ഓണത്തിന് !

പൃഥ്വിരാജ് ചിത്രം 'ഖലീഫ' ഓണത്തിന് തിയറ്ററുകളിൽ. ഹിറ്റ് മേക്കർ വൈശാഖിൻ്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം ആഗസ്ത് 20ന് തിയേറ്ററുകളിലെത്തും. 'പോക്കിരി രാജ'ക്ക്'ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. 'ആദം ജോൺ', 'ലണ്ടൻ ബ്രിഡ്ജ്,' 'മാസ്റ്റേഴ്സ്', 'കടുവ' എന്നീ സിനിമകൾക്ക് ശേഷം ജിനു എബ്രഹാമും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രമാണിത്. പൃഥ്വിരാജ്- ജേക്സ് ബിജോയ് കോംബോയാണ് മറ്റൊരു ആകർഷണം. 2018-ൽ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം 'രണം'ത്തിലെ ഗാനങ്ങൾ ഒരുക്കിയത് ജേക്‌സ് ബിജോയിയാണ്. 2020ൽ 'അയ്യപ്പനും കോശിയും' എന്ന ചിത്രത്തിലെ ഗാനങ്ങൾക്കും ജേക്ക്‌സ് ബിജോയിയാണ് സംഗീതം പകർന്നത്. 'ഖലീഫ'യിലെ ആദ്യ ഗാനമായ 'അസലായവളേ' ട്രെൻഡിങ്ങായിരുന്നു. ജേക്സ് ബിജോയ്- സിദ് ശ്രീറാം കൂട്ടുകെട്ടിൽ പിറന്ന ഗാനത്തിന് 3 മില്യണിലധികം കാഴ്ചക്കാരുണ്ടായി.
തെന്നിന്ത്യൻ താരം മാളവിക ശർമ്മയാണ് 'ഖലീഫ'യിലെ നായിക. ജിനു എബ്രഹാം തിരക്കഥയൊരുക്കിയ ചിത്രത്തിൽ 'മാമ്പറയ്ക്കൽ ആമിർ അലി' എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. 'മാമ്പറയ്ക്കൽ അഹമ്മദ് അലി'യായ് അതിഥി വേഷത്തിൽ മോഹൻലാലും എത്തുന്നു. ജിനു ഇന്നോവേഷൻസിൻ്റെ ബാനറിൽ ജിനു വി എബ്രഹാമാണ് നിർമാണം. സൂരജ് കുമാർ, ശ്രീലാൽ സൂരപാണി, സിജോ സെബാസ്റ്റ്യൻ എന്നിവരാണ് സഹനിർമാതാക്കൾ.
ഛായാഗ്രഹണം: ജോമോൻ ടി ജോൺ, സംഗീതം: ജേക്സ് ബിജോയ്, എഡിറ്റിംഗ്: ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ: മോഹൻദാസ്, ആക്ഷൻ: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, ചേതൻ ഡിസൂസ, കോ ഡയറക്ടർ: സുരേഷ് ദിവാകർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ഷൈൻ വർഗീസ്, കോസ്റ്റ്യൂംസ്: മഷർ ഹംസ, കലാസംവിധാനം: വിശ്വനാഥ് അരവിന്ദ്, മേക്കപ്പ്: അമൽ ചന്ദ്രൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, അഡീഷണൽ മ്യൂസിക്: ജാബിർ സുലൈം, ഫൈനൽ മിക്സ്: എം ആർ രാജാകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: റെനി ദിവാകർ, വിനോഷ് കൈമൾ, കളറിസ്റ്റ്: ശ്രീക്ക് വാര്യർ, പോസ്റ്റർ ഡിസൈൻ: എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, ഡി ഐ: കളർ പ്ലാനറ്റ്, വിഎഫ്എക്സ്: പ്രശാന്ത് നായർ (3ഡിഎസ്), പ്രൊമോഷൻസ് ആൻഡ് മാർക്കറ്റിങ്: വിപിൻ കുമാർ പൊഫാറ്റിയോ, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പിആർഒ: ശബരി.










0 comments