പ്രതികാര നികുതി ചുമത്താൻ നിയമ കുരുക്ക് മുറുക്കി; തൊട്ടുപിന്നാലെ ജെ ഡി വാൻസ് നരേന്ദ്ര മോദി സൗഹൃദ കാൾ

ന്യൂഡൽഹി: റഷ്യയിൽ നിന്നും എണ്ണ വാങ്ങിക്കുന്നതിനെതിരെ ഇന്ത്യയ്ക്ക് മേൽ നൂറു ശതമാനം താരിഫ് ചുമത്താനുള്ള നിയമ നീക്കത്തിന് യു എസ് സെനറ്റിൽ അംഗീകാരം നേടിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസും തമ്മിൽ സൗഹൃദ കാൾ. വ്യാപാരം, പ്രതിരോധം, ഊര്‍ജ സുരക്ഷ തുടങ്ങിയ മേഖലകളിൽ നയതന്ത്രപരമയാ പങ്കാളിത്തം വിപുലീകരിക്കുന്നതിന് എന്നാണ് വിശദീകരണം.
യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപിന് ഇന്ത്യയ്ക്ക് മേൽ നൂറുശതമാനം താരിഫ് ചുമത്താൻ സെനറ്റ് അനുമതി നൽകിയ അതേ ദിവസം തന്നെ വിധേയത്വം ആവര്‍ത്തിക്കുന്ന ഈ നടപടി നയതന്ത്ര രംഗങ്ങളിൽ ചര്‍ച്ചയായി. ജെ ഡി വാൻസിനും രണ്ടാം പ്രഥമ വനിത ഉഷാ വാൻസിനും ആൺകുഞ്ഞ് പിറന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിക്കയും ആശംസ നേരുകയും ചെയ്തു.
Related News
പശ്ചിമേഷ്യയിൽ സംഘര്‍ഷം അമേരിക്കയുടെ അഭിലഷണീയ പരിധിയിൽ നിന്നും കൈവിട്ട് പോവുകയും സ്വയം പ്രതിരോധത്തിന്റെ ഘട്ടത്തിലേക്ക് ക്രമേണ മാറുകയും ചെയ്യുന്ന സാഹചര്യമാണ്. ഇതിനിടെ തുര്‍ക്കി, സൗദി അറേബ്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങൾ പുതിയ പ്രതിരോധ കരാറിൽ ഒപ്പു വെക്കുകയും ചെയ്തു. പശ്ചിമേഷ്യൻ സംഘര്‍ഷത്തിന് തുടര്‍ച്ചയായി പുതിയ പ്രാദേശിക കൂട്ടുകെട്ടുകൾ രൂപപ്പെടുകയാണ്.
ഇന്ത്യയെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കാവുന്ന താരിഫ് ഭീഷണിക്ക് പിന്നാലെയാണ് സൗഹൃദ നാട്യവും സംഭാഷണങ്ങളും. വളർന്നുവരുന്ന സാങ്കേതികവിദ്യകൾ, നിർണായക ധാതുക്കൾ എന്നീ മേഖലകളിലെ സഹകരണം ശക്‌തമാക്കാനുള്ള പ്രതിജ്ഞാബദ്ധത ഇരു നേതാക്കളും ആവർത്തിച്ചു എന്നാണ് വിശദീകരണം.
"യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിൽ നിന്ന് ഫോൺ കോൾ ലഭിച്ചു. പ്രധാന മേഖലകളിൽ ഇന്ത്യ-യു.എസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ആഴത്തിലാക്കാനുള്ള വഴികൾ ഞങ്ങൾ ചർച്ച ചെയ്തു. അദ്ദേഹത്തിനും രണ്ടാം പ്രഥമവനിതയ്ക്കും മകന്റെ ജനനത്തിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും കുടുംബത്തിന് ആശംസകളും നേർന്നു," - നരേന്ദ്ര മോദി (സോഷ്യൽ മീഡിയ കുറപ്പിൽ നിന്ന്)
ഉഭയകക്ഷി ബന്ധത്തിലുണ്ടായ പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്തതായും പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവെച്ചതായും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിലും വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഇന്ത്യയ്ക്ക് മേൽ കടുത്ത താരിഫ് ചുമത്തിയത് രാജ്യത്ത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഇന്ത്യ പാക് ഏറ്റുമുട്ടൽ അവസാനിപ്പിച്ചതിനെ ചൊല്ലി ട്രംപിന്റെ അവകാശവാദങ്ങളും നയതന്ത്ര വിടവുകൾ സൃഷ്ടിക്കയുണ്ടായി. യു എസിന്റെ ഇമിഗ്രേഷൻ നയവും ഇന്ത്യക്കാരെ ബാധിച്ചു. ഇതിനിടയിലും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കി വ്യാപാര കരാറിലേക്ക് എത്തിക്കാനായിരുന്നു അമേരിക്കൻ നീക്കം.









0 comments