പിഎസ്‍സി: കായികക്ഷമതാ പരീക്ഷ മാറ്റി വച്ചു

തിരുവനന്തപുരം : വനം വന്യ ജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ (കാറ്റഗറി നമ്പർ: 211/2025, 212/2025, 213/2025, 214/2025 തസ്തികമാറ്റം മുഖേന, 254/2025 ഈഴവ/തിയ്യ/ബില്ലവ, 255/2025 ഒബിസി) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്ക് ആഗസ്ത് 4, 5 തീയതികളിൽ ഇടുക്കി, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടർന്ന് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.










0 comments