സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; രണ്ട് ഡാമുകളിൽ കൂടി റെഡ് അലേർട്ട്, കക്കയം ഡാമും തുറന്നേക്കും

മലങ്കര ഡാം
കോഴിക്കോട്: സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തിൽ രണ്ട് ഡാമുകളിൽ കൂടി റെഡ് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം നെയ്യാർ ഡാമിലും ഇടുക്കി മലങ്കര ഡാമിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
എല്ലാ ഡാമുകളിലൂടെയും പരിസരപ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ജാഗ്രത മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. റെഡ് അലേർട്ട് പ്രഖ്യാപിച്ച ഡാമുകളിലൂടെ സമീപത്തുള്ള വീട്ടുകാരോട് മാറിത്താമസിക്കാനും നിർദേശമുണ്ട്.
കോഴിക്കോട് കക്കയം ഡാം ഏതുസമയവും തുറക്കും എന്ന് നിർദേശമുണ്ട്. പരിസരപ്രദേശങ്ങളിൽ നിന്ന് ഇപ്പോഴും നീരൊഴുക്ക് തുടരുകയാണ്. ഡാം അതിന്റെ പൂരസംഭരണശേഷിയിലേക്കെത്താൻ ഇനി അധികസമയം വേണ്ടിവരില്ല.
ഈ സാഹചര്യത്തിൽ അടിയന്തരമായി ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. പുഴയുടെ ഇരുവശത്തും താമസിക്കുന്നവർക്ക് അതീവജാഗ്രത നിർദേശമാണ് നൽകിയിരിക്കുന്നത്. പുഴയിലിറങ്ങുന്നതിനും നിയന്ത്രണമുണ്ട്.










0 comments