പിഎസ്‍സി : വിവിധ തസ്തികകളിൽ അഭിമുഖവും സർട്ടിഫിക്കറ്റ് പരിശോധനയും

അഭിമുഖം
ആലപ്പുഴ ജില്ലയില്‍ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (മലയാളം) (കാറ്റഗറി നമ്പര്‍ 601/2024) തസ്തികയിലേക്ക് ജൂലൈ 29, 30, 31 തീയതികളില്‍ പിഎസ്‍സി ആലപ്പുഴ ജില്ലാ ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.
പ്രമാണപരിശോധന
ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ സംസ്കൃതം (ജൂനിയര്‍)(കാറ്റഗറി നമ്പര്‍ 709/2025), ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ജ്യോഗ്രഫി (ജൂനിയര്‍)(കാറ്റഗറി നമ്പര്‍ 718/2025) തസ്തികകളുടെ ചുരുക്കപ്പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് ജൂലൈ 29ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുളള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ്
എന്നിവ നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജി ആര്‍ 7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546439).
ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ (ഐഎം) കേരള ലിമിറ്റഡില്‍ ബോയിലര്‍ അറ്റന്‍ഡന്റ് (കാറ്റഗറി നമ്പര്‍ 370/2025 -പട്ടിക ജാതി) തസ്തികയുടെ സാധ്യതാപ്പട്ടികയിലുള്‍പ്പെട്ടവര്‍ക്ക് ജൂലൈ 30ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുളള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നഴ്സിംഗ് (നേരിട്ടും തസ്തിക മാറ്റം മുഖേനയും) (കാറ്റഗറി നമ്പര്‍ 692/2025, 693/2025) തസ്തികകളുടെ പ്രമാണ പരിശോധന ജൂലൈ 30 ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് നടത്തും. ഉദ്യോഗാര്‍ഥികള്‍ക്കുളള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജി ആര്‍ 1എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).










0 comments