അഖിൽ മാരാർ ട്വന്റി 20 വിട്ടു; സാബു എം ജേക്കബ് വഞ്ചിച്ചെന്ന് പ്രതികരണം

കൊച്ചി: സംവിധായകനും ബിഗ്ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി 20 പാർടി വിട്ടു. പാർടി അധ്യക്ഷൻ സാബും എ ജേക്കബ്ബുമായുള്ള അഭിപ്രായ ഭിന്നതകളാണ് ട്വന്റി 20 വിടാൻ കാരണമെന്ന് അഖിൽ പറയുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ നിന്നും അഖിൽ മത്സരിച്ചിരുന്നു. ട്വന്റി 20യിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ കഴിയില്ലെന്നുമാണ് അഖിൽ പറയുന്നത്. പാർടി അധ്യക്ഷൻ സാബു എം ജേക്കബിനെ രൂക്ഷമായി വിമർശിച്ചാണ് അഖിൽ പാർടി വിട്ടത്.
സാബു എം ജേക്കബ് ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്നാണ് ആക്ഷേപം. കൊട്ടാരക്കര സീറ്റ് ഉറപ്പ് നൽകിയാണ് തന്നെ ട്വന്റി 20 യിൽ എത്തിച്ചത്. പിന്നീട് തൃപ്പൂണിത്തുറ തരാമെന്ന് പറഞ്ഞ് വഞ്ചിച്ചു. ട്വന്റി 20 സാബുവിനെ വ്യക്തിപരമായ നേട്ടത്തിന് വേണ്ടി മാത്രമുള്ള പാർടിയാണെന്നും അഖിൽ മാരാർ വിമര്‍ശിച്ചു.
"ട്വന്റി 20യിൽ വേണ്ട പരിഗണന ലഭിച്ചില്ല. തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പോലും ഉണ്ടായിരുന്നില്ല. തെരഞ്ഞെടുപ്പിന് ശേഷം പാർടിയുമായി ബന്ധപ്പെട്ട കാര്യങ്ങൾക്ക് സാബു ജേക്കബ്ബിനെ വിളിക്കുമ്പോൾ അദ്ദേഹം ഒരുതരത്തിലും പ്രതികരിക്കുന്നില്ല. ട്വന്റി 20യുടെ കൊല്ലം ജില്ലാ അധ്യക്ഷൻ ആക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ അതിലും മറുപടിയുണ്ടായില്ല" - അഖിൽ വ്യക്തമാക്കി.
ഇത് സംബന്ധിച്ച തെളിവുകളൊക്കെ തന്റെ കൈവശമുണ്ടെന്നും ട്വന്റി 20യുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുന്നുവെന്നും സജീവ സാമൂഹിക പ്രവർത്തകനായി തുടരുമെന്നും അഖിൽ മാരാർ കൂട്ടിച്ചേർത്തു.









0 comments