ad
Deshabhimani

ആശുപത്രിയുടെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശു മരിച്ചു; യുവതിക്കായി അന്വേഷണം

newborn baby

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 28, 2026, 01:40 PM | 1 min read

മലപ്പുറം: സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നവജാത ശിശു മരിച്ചു. നിലമ്പൂർ അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിലെ ശുചിമുറിയിലായിരുന്നു നവജാത ശിശുവിനെ പ്ലാസ്റ്റിക് ബക്കറ്റിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ ജീവനക്കാരാണ് ആദ്യം കുഞ്ഞിനെ കണ്ടത്.


പതിവ് ശുചീകരണ പ്രവർത്തനങ്ങൾക്കായി എത്തിയ ജീവനക്കാരാണ് ബക്കറ്റിനുള്ളിൽ കുഞ്ഞിനെ കണ്ടയുടൻ തന്നെ വിവരം ആശുപത്രി അധികൃതരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. സംഭവത്തിൽ ചാലിയാർ സ്വദേശിയായ യുവതിക്കെതിരെ നിലമ്പൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.


ഇന്നലെ രാത്രി 12 മണിയോടെയാണ് ചാലിയാർ സ്വദേശിനിയായ യുവതി കടുത്ത വയറുവേദനയെത്തുടർന്ന് അകമ്പാടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. ആശുപത്രിയിൽ ഈ സമയത്ത് ഗൈനക്കോളജിസ്റ്റിന്റെ സേവനം ലഭ്യമായിരുന്നില്ല. തുടർന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ യുവതിയെ അടിയന്തരമായി മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു.


എന്നാൽ ആശുപത്രിയിൽ നിന്ന് മാറുന്നതിനിടയിൽ, ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടാതെ ശുചിമുറിയിൽ പ്രവേശിച്ച യുവതി അവിടെ വെച്ച് പ്രസവിക്കുകയായിരുന്നു. തുടർന്ന് കുഞ്ഞിനെ ബക്കറ്റിൽ ഉപേക്ഷിച്ച ശേഷം ഇവർ ആശുപത്രിയിൽ നിന്ന് കടന്നുകളയുകയായിരുന്നു. യുവതിയെ കണ്ടെത്താൻ നടപടികൾ പൊലീസ് ആരംഭിച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home