ad
Deshabhimani

ഖത്തറുമായും ഒമാനുമായും ചർച്ചനടത്തി യുഎഇ

qatar uae oman flag
വെബ് ഡെസ്ക്

Published on Jul 28, 2026, 01:51 PM | 1 min read

ദുബായ് : യുഎഇ ഉപപ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ ഖത്തർ, ഒമാൻ വിദേശമന്ത്രിമാരുമായി പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യങ്ങളും മേഖലയിലെ സുരക്ഷാശ്രമങ്ങളും ടെലിഫോണിൽ ചർച്ചചെയ്തു. ​ഖത്തർ പ്രധാനമന്ത്രിയും വിദേശമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനിയുമായും ഒമാൻ വിദേശമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് ബിൻ ഹമൂദ് അൽ ബുസൈദിയുമായുമാണ് ഷെയ്ഖ് അബ്ദുള്ള സംസാരിച്ചത്‌.


പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങൾ, മേഖലയിലെ സുരക്ഷയും സ്ഥിരതയും ഉറപ്പാക്കുന്നതിനുള്ള തുടരുന്ന നയതന്ത്ര ശ്രമങ്ങൾ എന്നിവ ഇരുസംഭാഷണങ്ങളിലും വിഷയമായി. ​യുഎഇയും ഖത്തറും, യുഎഇയും ഒമാനും തമ്മിലുള്ള സഹോദരസൗഹൃദ ബന്ധങ്ങളും വിവിധ മേഖലകളിലെ സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങളും നേതാക്കൾ വിലയിരുത്തി. മേഖലയിലെ സമാധാനവും സ്ഥിരതയും ഉറപ്പാക്കാൻ സംയോജിതമായ സഹകരണം തുടരുമെന്ന പ്രതിബദ്ധതയും ആവർത്തിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home