ad
Deshabhimani

നവോദയ - കോടിയേരി ബാലകൃഷ്ണൻ സമഗ്ര സംഭാവന അവാർഡ് പ്രഖ്യാപിച്ചു

navodaya kodiyeri award
വെബ് ഡെസ്ക്

Published on Jul 28, 2026, 01:43 PM | 1 min read

ദമ്മാം : നാലാമത് നവോദയ - കോടിയേരി ബാലകൃഷ്ണൻ സമഗ്ര സംഭാവന അവാർഡ് ജേതാക്കളെ പ്രഖ്യാപിച്ചു. മികച്ച കർഷകനുള്ള അവാർഡ്‌ പാലക്കാട്‌ എലവഞ്ചേരി കരിംകുളം ഹൗസിൽ എസ്‌ ഷാബുമോൻ നേടി. കർഷക കൂട്ടായ്മയ്ക്കുള്ള പുരസ്കാരം കണ്ണൂർ പിണറായി കൂടംപൊച്ചിലിൽ പ്രവാസി തളിർ കൃഷിക്കൂട്ടവും പഞ്ചായത്തിനുള്ള പുരസ്കാരം ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്തും നേടി. പാലക്കാട് ആലത്തൂർ പഞ്ചായത്തിലെ നിറ സമഗ്ര കാർഷിക വികസന പദ്ധതി ജൂറിയുടെ പ്രത്യേക പരാമർശംനേടി.


​പാലക്കാട് പ്രസ്‌ ക്ലബ്ബിൽ നടന്ന വാർത്താസമ്മേളനത്തിൽ ജൂറി ചെയർമാൻ ഡോ. ജിജു പി അലക്സ്‌, നവോദയ കേന്ദ്ര വനിതവേദി കൺവീനർ ഡോ. രശ്മി ചന്ദ്രൻ, മോഹനൻ വെള്ളിനേഴി എന്നിവർ ചേർന്നാണ്‌ അവാർഡ്‌ പ്രഖ്യാപിച്ചത്‌.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home