സിവിൽ ഐഡി വീണ്ടും വീടുകളിലെത്തിക്കാൻ പാസി

കുവൈത്ത് സിറ്റി: സിവിൽ ഐഡി കാർഡുകൾ വീടുകളിലെത്തിക്കുന്ന സേവനം നാലുവർഷത്തെ ഇടവേളയ-്‌ക്കുശേഷം പുനരാരംഭിക്കാൻ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി). പാസി ഓഫീസുകളിൽ നേരിട്ടെത്താതെ സ്വദേശികൾക്കും പ്രവാസികൾക്കും കാർഡുകൾ കൈപ്പറ്റാൻ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ-്‌തു. പാസി ഡയറക-്‌ടർ ബോർഡ് ചെയർമാനും ഒന്നാം ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫിന്റെ നിർദേശപ്രകാരമാണ് നടപടി. കാർഡുകൾ വിതരണം ചെയ-്‌തിരുന്ന കമ്പനിയുടെ കരാർ പുതുക്കാത്തതിനെ തുടർന്നാണ് ഏകദേശം നാലുവർഷംമുമ്പ് സേവനം നിർത്തിവെച്ചത്.
വിതരണം ഏറ്റെടുക്കാൻ താൽപര്യമുള്ള കമ്പനികളിൽനിന്ന് പാസി മുൻയോഗ്യതാ അപേക്ഷകൾ ക്ഷണിച്ചു. കുവൈത്തിൽ രജിസ്റ്റർ ചെയ-്‌ത കമ്പനികൾക്ക് അപേക്ഷിക്കാം. വിതരണ സേവനം നടത്താനുള്ള ലൈസൻസും സാധുവായ വാണിജ്യ രജിസ്‌ട്രേഷനും ഉണ്ടായിരിക്കണം. പാസി നിശ്ചയിച്ച മറ്റു യോഗ്യതാ മാനദണ്ഡങ്ങളും പാലിക്കണം. സിവിൽ ഐഡി കാർഡുകൾ നൽകാനുള്ള നടപടികൾ വേഗത്തിലാക്കാനും സർക്കാർ സേവനങ്ങളിൽ ഡിജിറ്റൽ സംവിധാനങ്ങളുടെ ഉപയോഗം വിപുലീകരിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നീക്കം.








0 comments