Deshabhimani

ഹജ്ജ് സമ്മേളനത്തിന്‌ ജിദ്ദയിൽ തുടക്കം

Hajj Conference.JPG

ജിദ്ദയിൽ നടക്കുന്ന ഹജ്ജ് കോൺഫറൻസ് എക-്‌സിബിഷനിലെ പവലിയനിൽ നിന്നുള്ള ദൃശ്യം

വെബ് ഡെസ്ക്

Published on Nov 10, 2026, 08:14 AM | 1 min read

ജിദ്ദ: ഹജ്ജ് സമ്മേളനത്തിനും പ്രദർശനത്തിനും ജിദ്ദയിൽ ആരംഭിച്ചു. സൗദിക്കകത്തും പുറത്തുംനിന്നുള്ള 520-ഓളം സർക്കാർ, സഹകരണ സ്ഥാപനം മേളയുടെ ഭാഗമാകും. മാധ്യമ മന്ത്രാലയത്തിന്‌ കീഴിലുള്ള ഏകീകൃത ഹജ്ജ് മീഡിയ ഓപ്പറേഷൻസ് സെന്ററാണ്‌ മേളയുടെ പ്രധാന ആകർഷണം. ഹജ്ജ് സീസണിലെ സർക്കാർ, മാധ്യമ പ്രവർത്തനങ്ങളുടെ ഏകോപനവും സേവനവുമായി ബന്ധപ്പെട്ട വാർത്തകളും വിവരങ്ങളും പ്രാദേശിക, -അന്തർദേശീയ തലങ്ങളിൽ എത്തിക്കുന്ന പ്രക്രിയയെക്കുറിച്ച്‌ പ്രദർശനം വിശദീകരിക്കും.


"മീഡിയ ബ്രിഡ്‌ജ്‌' സംവിധാനത്തിലൂടെ തത്സമയ വാർത്താ കവറേജ്, മീഡിയ സെന്റർ, ടെലിവിഷൻ- പോഡ്കാസ്റ്റ് സ്റ്റുഡിയോകൾ, തത്സമയ സംപ്രേഷണ സ-്‌ക്രീനുകൾ, അതിവേഗ ഇന്റർനെറ്റ് സംവിധാനങ്ങൾ, സ്‌മാർട്ട് ഡിജിറ്റൽ സേവനങ്ങൾ എന്നിവ സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട്‌. മാധ്യമരംഗത്തെ അനുഭവങ്ങൾ നേരിട്ടറിയാൻ സഹായിക്കുന്ന ഇന്ററാക-്‌ടീവ് സംവിധാനങ്ങളുമുണ്ട്‌. "ഫീൽഡ് റിപ്പോർട്ടർ' വഴി തത്സമയ റിപ്പോർട്ടിങ് പരിശീലിക്കാനും "വോയ്‌സ് ഓവർ' സംവിധാനത്തിലൂടെ ഹജ്ജ് ദൃശ്യങ്ങൾക്ക് ശബ-്‌ദം നൽകാനും അവസരമുണ്ട്. "കണ്ടന്റ് ക്രിയേറ്റർ' വഴി ഷോട്ട് വീഡിയോകൾ നിർമിക്കാനും സാധിക്കും.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home