എസ് ഐ, യൂണിവേഴ്സിറ്റി അസിസ്റ്റന്‍റ് ഉൾപ്പെടെ 54 കാറ്റഗറികളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കും

തിരുവനന്തപുരം: യൂണിവേഴ്സിറ്റികളില്‍ അസിസ്റ്റന്‍റ്, പൊലീസ് വകുപ്പില്‍ സബ് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ 54 കാറ്റഗറികളിലേക്ക് വിജ്ഞാപനം പുറപ്പെടുവിക്കാൻ തിങ്കളാഴ്ച ചേർന്ന പിഎസ്‍സി യോഗം തീരുമാനിച്ചു.
ജനറല്‍ റിക്രൂട്ട്മെന്‍റ് - സംസ്ഥാനതലം
കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ അസിസ്റ്റന്‍റ്.
പോലീസ് വകുപ്പില്‍ ആംഡ് പോലീസ് ബറ്റാലിയനില്‍ ആംഡ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ട്രെയിനി (കാറ്റഗറി 1 - ഓപ്പണ്‍മാര്‍ക്കറ്റ,് കാറ്റഗറി 2 - കോണ്‍സ്റ്റാബുലറി).
പോലീസ് വകുപ്പില്‍ (കേരള സിവില്‍ പോലീസ്) സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് ട്രെയിനി (കാറ്റഗറി 1 - ഓപ്പണ്‍മാര്‍ക്കറ്റ,് കാറ്റഗറി 2 - മിനിസ്റ്റീരിയല്‍, കാറ്റഗറി 3 - കോണ്‍സ്റ്റാബുലറി)
കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ (ട്രെയിനിങ് കോളേജ്) അസിസ്റ്റന്‍റ് പ്രൊഫസര്‍ ഇന്‍ നാച്ചുറല്‍ സയന്‍സ്.
സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ (ഗവണ്മെന്‍റ് പോളിടെക്നിക്കുകള്‍) ഹെഡ് ഓഫ് ദി ഡിപ്പാര്‍ട്ട്മെന്‍റ് ഇന്‍ ടെക്സ്റ്റൈല്‍ ടെക്നോളജി.
കേരള സ്റ്റേറ്റ് പ്ലാനിങ് ബോര്‍ഡില്‍ അസിസ്റ്റന്‍റ് പ്രോഗ്രാമര്‍.
കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജൂനിയര്‍ മാനേജര്‍ (ക്വാളിറ്റി അഷ്വറന്‍സ്) - തസ്തികമാറ്റം മുഖേന.
കേരള ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചര്‍ ഇന്‍ ജിയോളജി.
കേരള വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ കെമിസ്ട്രി (ജൂനിയര്‍).
പ്രിസണ്‍സ് ആന്‍റ് കറക്ഷണല്‍ സര്‍വീസസില്‍ അസിസ്റ്റന്‍റ് ജയിലര്‍ ഗ്രേഡ് 1/സൂപ്രണ്ട്, സബ് ജെയില്‍/സൂപ്പര്‍വൈസര്‍, ഓപ്പണ്‍ പ്രിസണ്‍/സൂപ്പര്‍വൈസര്‍ ബോര്‍സ്റ്റല്‍ സ്കൂള്‍/ആര്‍മര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്ട്രേഷന്‍/ലക്ചറര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്ട്രേഷന്‍/ട്രെയിനിങ് ഓഫീസര്‍, സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കറക്ഷണല്‍ അഡ്മിനിസ്ട്രേഷന്‍/സ്റ്റോര്‍ കീപ്പര്‍, ഓപ്പണ്‍ പ്രിസണ്‍ (നേരിട്ടും തസ്തികമാറ്റം മുഖേനയും).
പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍) - നേരിട്ടും തസ്തികമാറ്റം മുഖേനയും.
ആരോഗ്യവകുപ്പില്‍ റഫ്രിജറേഷന്‍ മെക്കാനിക്ക് (എച്ച്.ഇ.ആര്‍).
കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സ് ലിമിറ്റഡില്‍ (എം.എസ്.യൂണിറ്റ്) ജൂനിയര്‍ പെട്രോളജിക്കല്‍ അനലിസ്റ്റ്.
കേരള മിനറല്‍സ് ആന്‍റ് മെറ്റല്‍സ് ലിമിറ്റഡില്‍ (എം.എസ്.യൂണിറ്റ്) കുക്ക് ഗ്രേഡ്-2
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഫോര്‍ ഫിഷറീസ് ഡെവലപ്പ്മെന്‍റ് ലിമിറ്റഡില്‍ (മത്സ്യഫെഡ്) കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍.
കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡില്‍ ഡ്രാഫ്റ്റ്സ്മാന്‍ ഗ്രേഡ്-1/ഓവര്‍സീയര്‍ (സിവില്‍).
കേരള ടൂറിസം ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഓവര്‍സീയര്‍ ഗ്രേഡ്-1 (സിവില്‍).
ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍റ് കെമിക്കല്‍സ് ലിമിറ്റഡില്‍ സൂപ്പര്‍വൈസര്‍ (പേഴ്സണല്‍ ആന്‍റ് അഡ്മിനിസ്ട്രേഷന്‍).
കേരളത്തിലെ യൂണിവേഴ്സിറ്റികളില്‍ ഇലക്ട്രീഷ്യന്‍.
റീഹാബിലിറ്റേഷന്‍ പ്ലാന്‍റേഷന്‍സ് ലിമിറ്റഡില്‍ ഇലക്ട്രിക്കല്‍ ഹെല്‍പ്പര്‍.
ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സ് ലിമിറ്റഡില്‍ സെക്യൂരിറ്റി ഗാര്‍ഡ്.
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ (റബ്ബര്‍മാര്‍ക്ക്) ഡെപ്യൂട്ടി മാനേജര്‍ (ഫെര്‍ട്ടിലൈസര്‍) - പാര്‍ട്ട് 1 ജനറല്‍ കാറ്റഗറി.
ജനറല്‍ റിക്രൂട്ട്മെന്‍റ് - ജില്ലാതലം
തൃശൂര്‍ ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വ്വീസസില്‍ ഇ.സി.ജി. ടെക്നീഷ്യന്‍ ഗ്രേഡ്-2.
വയനാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട് ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്.
കോട്ടയം ജില്ലയില്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ മെക്കാനിക്ക്.
സ്പെഷ്യല്‍ റിക്രൂട്ട്മെന്‍റ് - സംസ്ഥാനതലം
ഫയര്‍ ആന്‍ഡ് റെസ്ക്യൂ സര്‍വീസസില്‍ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ട്രെയിനി (പട്ടികജാതി/പട്ടികവര്‍ഗ്ഗം).
എന്‍സിഎ റിക്രൂട്ട്മെന്‍റ് - സംസ്ഥാനതലം
കേരള വാട്ടര്‍ അതോറിറ്റിയില്‍ ഡിവിഷണല്‍ അക്കൗണ്ട്സ് ഓഫീസര്‍ (ഈഴവ/തിയ്യ/ബില്ലവ).
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ അസിസ്റ്റന്‍റ് മാനേജര്‍ (എല്‍.സി./എ.ഐ.).
ആരോഗ്യ വകുപ്പില്‍ ബ്ലഡ് ബാങ്ക് ടെക്നീഷ്യന്‍ (മുസ്ലീം).
കേരള പോലീസില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (വിമുക്തഭടന്‍മാര്‍) (മുസ്ലീം, പട്ടികജാതി, പട്ടികവര്‍ഗ്ഗം, വിശ്വകര്‍മ്മ, ഹിന്ദുനാടാര്‍, എസ്.സി.സി.സി., ധീവര, എല്‍.സി./എ.ഐ., എസ്.ഐ.യു.സി.നാടാര്‍).
കേരള പോലീസില്‍ മൗണ്ടഡ് പോലീസ് യൂണിറ്റില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (മൗണ്ടഡ് പോലീസ്) (ഒ.ബി.സി., പട്ടികജാതി).
പോലീസ് (ബാന്‍ഡ് യൂണിറ്റ്) വകുപ്പില്‍ പോലീസ് കോണ്‍സ്റ്റബിള്‍ (ബാന്‍ഡ്/ബ്യൂഗ്ലര്‍/ഡ്രമ്മര്‍) (മുസ്ലീം, പട്ടികജാതി, പട്ടികവര്‍ഗ്ഗം, ഈഴവ/തിയ്യ/ബില്ലവ, വിശ്വകര്‍മ്മ, ഹിന്ദുനാടാര്‍, എസ്.സി.സി.സി., ധീവര, എല്‍.സി./എ.ഐ.).
കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ മാര്‍ക്കറ്റിങ് ഓര്‍ഗനൈസര്‍ (പാര്‍ട്ട് 2 - സൊസൈറ്റി കാറ്റഗറി) (പട്ടികജാതി).
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ജൂനിയര്‍ അസിസ്റ്റന്‍റ് (മുസ്ലീം).
കേരള സംസ്ഥാന ചലച്ചിത്രവികസന കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഇലക്ട്രീഷ്യന്‍ (മുസ്ലീം).
കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ വര്‍ക്കര്‍/പ്ലാന്‍റ് അറ്റന്‍ഡര്‍ ഗ്രേഡ് 3 (ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, മുസ്ലീം, എല്‍.സി./എ.ഐ., ധീവര, ഒ.ബി.സി.).
കേരള സ്റ്റേറ്റ് ഹാന്‍ഡ്ലൂം ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സെയില്‍സ് അസിസ്റ്റന്‍റ് (എല്‍.സി./എ.ഐ.).
കേരള സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ലിമിറ്റഡില്‍ (റബ്ബര്‍മാര്‍ക്ക്) ക്ലര്‍ക്ക് (പാര്‍ട്ട് 2 - സൊസൈറ്റി കാറ്റഗറി) (വിശ്വകര്‍മ്മ, എല്‍.സി./എ.ഐ.)
എന്‍സിഎ റിക്രൂട്ട്മെന്‍റ് - ജില്ലാതലം
കാസറഗോഡ് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) (ഈഴവ/തിയ്യ/ബില്ലവ).
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (അറബിക്) (പട്ടികവര്‍ഗ്ഗം).
കാസറഗോഡ് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (മാത്തമാറ്റിക്സ്) (കന്നഡ മീഡിയം) (എല്‍.സി./എ.ഐ.).
മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (ഉറുദു) (പട്ടികവര്‍ഗ്ഗം, ധീവര).
പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (ഹിന്ദി) (ഹിന്ദുനാടാര്‍).
വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) യു.പി.എസ്. (ഈഴവ/തിയ്യ/ബില്ലവ, ഒ.ബി.സി, വിശ്വകര്‍മ്മ, പട്ടികജാതി, ഹിന്ദുനാടാര്‍, പട്ടികവര്‍ഗ്ഗം).
വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്. (ഈഴവ/തിയ്യ/ബില്ലവ, പട്ടികജാതി, പട്ടികവര്‍ഗ്ഗം, എസ്.സി.സി.സി., ഒ.ബി.സി.).
കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ മ്യൂസിക് ടീച്ചര്‍ (ഹൈസ്കൂള്‍) (എല്‍.സി./എ.ഐ.).
വിവിധ ജില്ലകളില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്‍റ് ഗ്രേഡ് 2 (എസ്.സി.സി.സി., എല്‍.സി./എ.ഐ., പട്ടികവര്‍ഗ്ഗം).
മലപ്പുറം ജില്ലയില്‍ വിദ്യഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ഹൈസ്കൂള്‍ ടീച്ചര്‍ (ഉറുദു) (പട്ടികവര്‍ഗ്ഗം).
കൊല്ലം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (അറബിക്) എല്‍.പി.എസ്. (ഈഴവ/തിയ്യ/ബില്ലവ).
എറണാകുളം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ പാര്‍ട്ട്ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (ഹിന്ദി) (എസ്.സി.സി.സി.).
അസാധരണ ഗസറ്റ് തീയതി. 28.11.2025. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. 31.12.2025. കൂടുതല്‍ വിവരങ്ങള്‍ 2025 ഡിസംബര്‍ 1 ലക്കം പി.എസ്.സി. ബുള്ളറ്റിനില്‍ ലഭിക്കും.
താഴെപ്പറയുന്ന തസ്തികകളിലേക്ക് ചുരുക്കപട്ടിക പ്രസിദ്ധീകരിക്കും
ഗവ.സെക്രട്ടേറിയേറ്റില്‍ നിയമ വകുപ്പില്‍ ലീഗല്‍ അസിസ്റ്റന്‍റ് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും) (കാറ്റഗറി നമ്പര്‍ 726/2024, 727/2024, 728/2024).
ഭൂജല വകുപ്പില്‍ ജൂനിയര്‍ ജിയോഫിസിസ്റ്റ് (കാറ്റഗറി നമ്പര്‍ 468/2024).
താഴെപ്പറയുന്ന തസ്തികകളിലേക്ക് സാധ്യതാപട്ടിക പ്രസിദ്ധീകരിക്കും
വിവിധ ജില്ലകളില്‍ എല്‍.ഡി.ടൈപ്പിസ്റ്റ്/ക്ലര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലര്‍ക്ക് (വിമുക്തഭടന്‍മാര്‍ മാത്രം) (എല്‍.സി./എ.ഐ., ഒ.ബി.സി., മുസ്ലീം) (കാറ്റഗറി നമ്പര്‍ 177/2024, 178/2024, 179/2024).
വിവിധ ജില്ലകളില്‍ അച്ചടി വകുപ്പില്‍ അസിസ്റ്റന്‍റ് ടൈം കീപ്പര്‍ (കാറ്റഗറി നമ്പര്‍ 446/2023).
കോഴിക്കോട് ജില്ലയില്‍ സോയില്‍ സര്‍വ്വേ ആന്‍ഡ് സോയില്‍ കണ്‍സര്‍വേഷന്‍ വകുപ്പില്‍ വര്‍ക്ക് സൂപ്രണ്ട് (കാറ്റഗറി നമ്പര്‍ 385/2024).









0 comments