ad
Deshabhimani

പിഎസ്‍സി: പ്രായോഗിക പരീക്ഷാകേന്ദ്രത്തിൽ മാറ്റം

PSC
വെബ് ഡെസ്ക്

Published on Mar 04, 2026, 05:49 PM | 1 min read

തിരുവനന്തപുരം : പബ്ലിക് സർവീസ് കമീഷൻ മാർച്ച് 5, 6, 7 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പൊതുപ്രായോഗിക പരീക്ഷ മാറ്റിവച്ചു. സർക്കാർ ഉടമസ്ഥതയിലുളള വിവിധ കമ്പനി/കോർപ്പറേഷൻ/ബോർഡുകളിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽഎംവി) (കാറ്റഗറി നമ്പർ 23/2024, 43/2024, 53/2024) തസ്തികയിലേക്ക് മാർച്ച് 5, 6, 7 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന പൊതുപ്രായോഗിക പരീക്ഷയാണ് സാങ്കേതിക കാരണങ്ങളാൽ മാർച്ച് 23, 24, 25 തീയതികളിലേക്ക് മാറ്റിയത്. തിരുവനന്തപുരം പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിൽ വച്ച് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജ് ഗ്രൗണ്ടിലേക്കാണ് മാറ്റിയത്. മാർച്ച് 9, 10, 11, 12, 13 തീയതികളിലെ പ്രായോഗികപരീക്ഷയും വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക്ക് കോളേജ് ഗ്രൗണ്ടിലേക്ക് മാറ്റിവച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.


മറ്റ് അറിയിപ്പുകൾ


പ്രമാണപരിശോധന


കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (ടിപി യൂണിറ്റ്) ജൂനിയർ ടൈം കീപ്പർ (കാറ്റഗറി നമ്പർ 55/2025 - എൽസി/എഐ) തസ്തികയുടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് 2026 മാർച്ച് 11 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.


ഉത്തരക്കടലാസുകൾ നീക്കം ചെയ്യും


കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തീയതികളിലായി നടത്തിയ വിവിധ പരീക്ഷകളിൽ (ആകെ 161 കാറ്റഗറികൾ) റാങ്ക് പട്ടികകൾ പ്രസിദ്ധീകരിച്ച് ആറു മാസം പൂർത്തിയായ തസ്തികകളുടെ തുടർനടപടികൾ ആവശ്യമില്ലാത്ത ഒഎംആർ ഉത്തരക്കടലാസുകൾ നീക്കം ചെയ്ത് നശിപ്പിക്കും. ഉത്തരക്കടലാസുകളുടെ തസ്തിക തിരിച്ചുള്ള ലിസ്റ്റ് പിഎസ്‍സി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


വകുപ്പുതല പരീക്ഷ


കേരള ജനറൽ സർവീസിലെയും കേരള വാട്ടർ അതോറിറ്റിയിലെയും ഡിവിഷണൽ അക്കൗണ്ടന്റുമാർക്കു വേണ്ടിയുളള (സ്പെഷ്യൽ ടെസ്റ്റ് - ആഗസ്റ്റ് 2025) വകുപ്പുതല പരീക്ഷ മാർച്ച് 24, 25 തീയതികളിൽ ഓൺലൈനായി പിഎസ്‍സി ആസ്ഥാന ഓഫീസിലെ ഓൺലൈൻ പരീക്ഷാകേന്ദ്രത്തിൽ വച്ച് നടത്തും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home