പിഎസ്‍സി: പരീക്ഷാകേന്ദ്രത്തിൽ മാറ്റം

തിരുവനന്തപുരം : കേരള മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡില്‍ ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് ഓഫീസര്‍/അഡീഷണല്‍ ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 415/2025) തസ്തികയിലേക്ക് ഏപ്രില്‍ 6 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.20 വരെ നടത്തുന്ന ഒഎംആര്‍ പരീക്ഷയുടെ കേന്ദ്രത്തിൽ മാറ്റം. കൊല്ലം ജില്ലയില്‍ തേവള്ളി സിവില്‍ സ്റ്റേഷന് സമീപം ഗവ.ടൗണ്‍ യുപിഎസില്‍ ഉള്‍പ്പെടുത്തിയിരുന്ന രജിസ്റ്റര്‍ നമ്പര്‍ 1011391 മുതല്‍ 1011590 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ മുളങ്കാടകം, വെസ്റ്റ് കൊല്ലം ഗവ. എച്ച്എസില്‍ പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുത്ത അഡ്മിഷന്‍ ടിക്കറ്റുമായി ഹാജരായി പരീക്ഷയെഴുതണം.
പ്രമാണപരിശോധന
ഫിഷറീസ് വകുപ്പില്‍ ഫിഷറീസ് അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 104/2025) തസ്തികയുടെ സാധ്യതാപട്ടികയിലുള്‍പ്പെട്ടവരില്‍ പ്രമാണപരിശോധന പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഏപ്രില്‍ 6 ന് പിഎസ്‍സി ആസ്ഥാന ഓഫീസിലെ ഐടി ട്രെയിനിങ് ഹാളില്‍ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.










0 comments