ad
Deshabhimani

പിഎസ്‍സി; വിവിധ തസ്തികകളിലേക്ക് സർട്ടിഫിക്കറ്റ് പരിശോധന

PSC
വെബ് ഡെസ്ക്

Published on Mar 27, 2026, 10:58 AM | 1 min read

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ അഞ്ച് തസ്തികകളിൽ സർട്ടിഫിക്കറ്റ് പരിശോധന നടത്തുന്നു.


പൊലീസ് വകുപ്പിലെ ഫിംഗർ പ്രിന്റ് ബ്യൂറോയിൽ ഫിംഗർ പ്രിന്റ് സെർച്ചർ (കാറ്റഗറി നമ്പർ 233/2024) തസ്തികയിലേക്ക് മാർച്ച് 28ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ3എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546281).


മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ (കാറ്റഗറി നമ്പർ 729/2024) തസ്തികയിലേക്ക് മാർച്ച് 28ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.


തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ഡ്രൈവർ ഗ്രേഡ് 2 (എൽഡിവി), ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (എൽഡിവി) (കാറ്റഗറി നമ്പർ 621/2024) തസ്തികയുടെ പ്രാക്ടിക്കൽ ടെസ്റ്റ് വിജയിച്ചവരിൽ പ്രമാണപരിശോധന പൂർത്തിയാക്കാത്തവർക്ക് മാർച്ച് 30 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.


തിരുവനന്തപുരം ജില്ലയിൽ വിവിധ വകുപ്പുകളിൽ ലിഫ്റ്റ് ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 83/2024) തസ്തികയുടെ സാധ്യതാപട്ടികയിലുൾപ്പെട്ടവർക്ക് മാർച്ച് 30 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.


കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൽ ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് (കാറ്റഗറി നമ്പർ 447/2024 ഈഴവ/തിയ്യ/ബില്ലവ) തസ്തികയിലേക്കുളള പ്രായോഗിക പരീക്ഷയിൽ യോഗ്യത നേടിയവർക്ക് മാർച്ച് 31ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ഇആർ3 വിഭാഗവുമായി

ബന്ധപ്പെടണം (0471 2546349).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home