ad
Deshabhimani

പിഎസ്‍സി: വിവിധ തസ്തികകളിൽ അഭിമുഖം

psc
വെബ് ഡെസ്ക്

Published on Jun 10, 2026, 05:53 PM | 2 min read

തിരുവനന്തപുരം: കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിൽ അഭിമുഖം നടത്തുന്നു. കേരള കേരകർഷക സഹകരണ ഫെഡറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് മാനേജർ (സിവിൽ) (പാർട്ട് 1 ജനറൽ വിഭാഗം) (കാറ്റഗറി നമ്പർ 234/2024) തസ്തികയിലേക്ക് ജൂൺ 17, 18 തീയതികളിൽ രാവിലെ എട്ട് മണിക്ക് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് സിഎസ് വിഭാഗവുമായി ബന്ധപ്പെടണം (0471 2546442).


മലപ്പുറം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (ഇംഗ്ലീഷ്) (കാറ്റഗറി നമ്പർ 603/2024) തസ്തികയിലേക്ക് ജൂൺ 12ന് പിഎസ്‍സി കോഴിക്കോട് ജില്ലാ ഓഫീസിൽ വച്ചും ജൂൺ 17, 18, 19 തീയതികളിൽ പിഎസ്‍സി മലപ്പുറം, തൃശൂർ ജില്ലാ ഓഫീസുകളിൽ വച്ചും ജൂൺ 17,

18 തീയതികളിൽ പിഎസ്‍സി കോഴിക്കോട് മേഖലാ ഓഫീസിൽ വച്ചും അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.


കേരള സ്റ്റേറ്റ് സിവിൽ സപ്ലൈസ് കോർപ്പറേഷൻ ലിമിറ്റഡിൽ അസിസ്റ്റന്റ് ഫാർമസിസ്റ്റ് (കാറ്റഗറി നമ്പർ 38/2023) തസ്തികയിലേക്ക് കൂട്ടിച്ചേർക്കലിലൂടെ ചുരുക്കപട്ടികയിലുൾപ്പെട്ടവർക്ക് ജൂൺ 18ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർത്ഥി കൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്.


ഒഎംആർ പരീക്ഷ


ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ഡ്രൈവർ) ട്രെയിനി (നേരിട്ടുള്ള നിയമനം, എൻസിഎ) (കാറ്റഗറി നമ്പർ 429/2025, 522/2025) തസ്തികയിലേക്ക് ജൂൺ 17ന് രാവിലെ ഏഴ് മണി മുതൽ 8.50 വരെ ഒഎംആർ പരീക്ഷ നടത്തും.

ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിൽ റിസർച്ച് ഓഫീസർ (കാറ്റഗറി നമ്പർ 414/2025) തസ്തികയിലേക്ക് ജൂൺ 18ന് രാവിലെ ഏഴ് മണി മുതൽ 8.50 വരെ ഒഎംആർ പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.


വകുപ്പുതല പരീക്ഷ


സെപ്തംബർ 2025 വകുപ്പുതല പരീക്ഷാ വിജ്ഞാപനപ്രകാരം ജൂൺ 17, 18, 24, 26, 27, 29 തീയതികളിൽ ഓൺലൈനായി നടത്തുന്ന വകുപ്പുതല പരീക്ഷകളുടെ (സ്പെഷ്യൽ ടെസ്റ്റ് കേരള ക്രിമിനൽ ജൂഡീഷ്യൽ ടെസ്റ്റ്/ലീഗൽ അസിസ്റ്റന്റ് ടെസ്റ്റ്) അഡ്മിഷൻ ടിക്കറ്റ് പരീക്ഷാർത്ഥികളുടെ പ്രൊഫൈലിൽ ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home