ഗൂഗിള്‍ ജെമിനി പണിമുടക്കിയോ? തടസം നേരിട്ടതായി ഉപയോക്താക്കള്‍

സാൻഫ്രാൻസിസ്കോ : ഗൂഗിളിന്റെ എഐ ചാറ്റ്ബോട്ടായ ജെമിനിയിൽ തടസങ്ങൾ നേരിട്ടതായി റിപ്പോർട്ടുകൾ. ഇന്ന് വൈകുന്നേരം മുതൽ ജെമിനി സേവനം ലഭിക്കുന്നില്ലായെന്ന് ചൂണ്ടിക്കാട്ടി ലോകത്താകമാനമുള്ള നിരവധി ഉപയോക്തക്കളാണ് പരാതിയുമായി എത്തിയത്.
സോഷ്യൽ മീഡിയയിലൂടെയും ഔട്ട്പേജ് ട്രാക്കിങ്ങ് പ്ലാറ്റ്ഫോമുകളിലൂടെയുമാണ് പരാതിയറിയിച്ചത് . വെബ്സൈറ്റിൽ കയറുമ്പോൾ 'എറർ കോഡ് 1076' അല്ലെങ്കിൽ 'എറർ കോഡ് 1099' ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ചാറ്റുകൾ ലോഡ് ചെയ്യാൻ കഴിയുന്നില്ലായെന്നും പരാതിയുണ്ട്. അതേസമയം, ചാറ്റ്ബോട്ടിന് നേരിട്ട തടസത്തെക്കുറിച്ച് കമ്പനി ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.









0 comments