ad
Deshabhimani

നിയമവിരുദ്ധ കരുതൽ തടങ്കല്‍; വ്യക്തികള്‍ക്ക് പ്രതിദിനം 25000 രൂപ നഷ്ടപരിഹാരം നൽകണം : അലഹബാദ് ഹൈക്കോടതി

Allahabad high court.jpg
വെബ് ഡെസ്ക്

Published on Jun 10, 2026, 06:23 PM | 1 min read

ലഖ്നൗ: ക്രമസമാധാന ലംഘനം ആരോപിച്ച് യുവാക്കളെ നിയമവിരുദ്ധമായി കരുതൽ തടങ്കലിലാക്കുന്നതിൽ നിർണായക ഇടപെടലുമായി അലഹബാദ് ഹൈക്കോടതി.


വ്യക്തികളെ 24 മണിക്കൂറിലധികം കരുതൽ തടങ്കലിൽ വെച്ചാൽ നഷ്ടപരിഹാരമായി പ്രതിദിനം സർക്കാർ 25000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി ഉത്തരവിട്ടു. ഇതിൽ വീഴ്ച വരുത്തിയാൽ മജിസ്ട്രേറ്റ്മാരുടെയും പൊലീസ് ഉദ്യോ​ഗസ്ഥരുടെയും ശമ്പളത്തിൽ നിന്ന് ഈടാക്കുമെന്നും വ്യക്തമാക്കി. ജസ്റ്റിസുമാരായ സിദ്ധാർഥ്, വിനയ് കുമാർ ദ്വിവേദി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം.


ക്രമസമാധാന ലംഘനമെന്ന പേരിൽ വ്യക്തികളെ ദിവസങ്ങളോളം ജയിലിലടക്കുന്നത് പതിവായിരിക്കുകയാണെന്നും യുപിയിലെ പൊലീസുകാരും മജിസ്ട്രേറ്റുമാരും നിരുത്തരവാദിത്തപരാമായാണ് പെരുമാറുന്നതെന്നും കോടതി കൂട്ടിച്ചേർത്തു. വ്യക്തിസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്ന കേസുകളിൽ നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ നിരീക്ഷണങ്ങളും ഹൈക്കോടതി പരിശോധിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home