മലപ്പുറത്ത് നടുറോഡിൽ മുട്ടിലിഴഞ്ഞ് കുട്ടി; രക്ഷകരായി ബസ് ജീവനക്കാർ

റോഡില്‍ കുട്ടി ഇരിക്കുന്നു (വലത്) കുഞ്ഞിനെ എടുക്കുന്ന സ്വകാര്യ ബസ് ജീവനക്കാരന്‍ (വലത്)
മലപ്പുറം: കൊണ്ടോട്ടിയിൽ മുട്ടിലിഴഞ്ഞ് നടുറോഡിൽ എത്തിയ കുഞ്ഞിന് രക്ഷകരായി ബസ് ജീവനക്കാർ. തിരക്കേറിയ റോഡിൽ മുട്ടിലിഴഞ്ഞ് കുട്ടി നടുറോഡിൽ ഇരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സ്വകാര്യ ബസ് ജീവനക്കാർ വണ്ടി നിർത്തുകയായിരുന്നു. ആ സമയം വണ്ടികൾ ഇല്ലാതിരുന്നതാണ് കുട്ടിക്ക് രക്ഷയായത്. ബസിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
നടുറോഡിലിരിക്കുന്ന കുഞ്ഞിനെ കണ്ടതോടെ ഡ്രൈവർ ബസ് നിർത്തുകയും കണ്ടക്ടർ ഇറങ്ങി കുഞ്ഞിനെ എടുക്കുകയുമായിരുന്നു. കൊണ്ടോട്ടി പുളിക്കൽ റോഡിൽ വലിയ പറമ്പിൽ ബുധനാഴ്ച രാവിലെ എട്ടരയോടെയാണ് സംഭവം. റോഡിന് സമീപം തന്നെയാണ് കുഞ്ഞിന്റെ വീട്. കുട്ടി മുട്ടിലിഴഞ്ഞ് റോഡിലേയ്ക്ക് വരികയായിരുന്നു. ഈസമയം, കുഞ്ഞിന്റെ പിതാവ് വീട്ടുമുറ്റത്ത് പത്രം വായിച്ചിരിക്കുകയായിരുന്നു. കണ്ടക്ടർ കുഞ്ഞിനെ കൈയിലെടുത്ത് കൊണ്ടുചെന്നപ്പോഴാണ് വീട്ടുകാരും കുട്ടി റോഡിൽ ഇറങ്ങിയ വിവരം അറിഞ്ഞത്.









0 comments