പിഎസ്‍സി: വിവിധ തസ്തികകളിൽ ചുരുക്കപ്പട്ടിക

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ ആറ് തസ്തികകളിലേക്ക് ചുരുക്കപ്പട്ടികയും ആറ് തസ്തികകളിലേക്ക് സാധ്യത പട്ടികയും പ്രസിദ്ധീകരിച്ചു. ഒരു തസ്തികയിലേക്ക് അഭിമുഖവും നടത്തും.
ചുരുക്കപട്ടിക
1. കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ അഗ്രികൾച്ചറൽ ഓഫീസർ (കാറ്റഗറി നമ്പർ 389/2025 - എസ്‍സിസിസി).
2. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ ഇൻ ഇൻഫക്ഷ്യസ് ഡിസീസസ് (കാറ്റഗറി നമ്പർ 690/2025).
3. വിവിധ ജില്ലകളിൽ ഹോമിയോപ്പതി വകുപ്പിൽ നഴ്സ് ഗ്രേഡ് 2 (കാറ്റഗറി നമ്പർ 772/2025).
4. എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (ജനറൽ, തസ്തികമാറ്റം മുഖേന, എൻസിഎ - എസ്‍സിസിസി, വിശ്വകർമ്മ) (കാറ്റഗറി നമ്പർ 564/2025, 565/2025, 340/2025, 341/2025).
5. കേരള എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ വുമൺ സിവിൽ എക്സൈസ് ഓഫീസർ (ട്രെയിനി) (എൻസിഎ - എൽസി/എഐ, ധീവര, വിശ്വകർമ്മ, മുസ്ലീം, എസ്‍സിസിസി, ഹിന്ദുനാടാർ) (കാറ്റഗറി നമ്പർ 342/2025 - 347/2025, 247/2025).
6. കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ (എം.എസ്. യൂണിറ്റ്) ജൂനിയർ പെട്രോളജിക്കൽ അനലിസ്റ്റ് (കാറ്റഗറി നമ്പർ 458/2025).
സാധ്യതാപട്ടിക
1. ആരോഗ്യ വകുപ്പിൽ റെഫ്രീജറേഷൻ മെക്കാനിക് (എച്ച്.ഇ.ആർ.) (കാറ്റഗറി നമ്പർ 457/2025).
2. തൃശൂർ ജില്ലയിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസസ് വകുപ്പിൽ ഇ.സി.ജി. ടെക്നീഷ്യൻ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 468/2025).
3. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ലിമിറ്റഡിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി 497/2025 - മുസ്ലീം).
4. ഓയിൽപാം ഇന്ത്യ ലിമിറ്റഡിൽ ഇലക്ട്രിക്കൽ ലൈൻ ഹെൽപ്പർ (കാറ്റഗറി നമ്പർ 741/2025).
5. കേരള വാട്ടർ അതോറിറ്റിയിൽ ഇലക്ട്രീഷ്യൻ (കാറ്റഗറി നമ്പർ 556/2025).
6. റീഹാബിലിറ്റേഷൻ പ്ലാന്റേഷൻസ് ലിമിറ്റഡിൽ ഇലക്ട്രിക്കൽ ഹെൽപ്പർ (കാറ്റഗറി നമ്പർ 465/2025).
അഭിമുഖം
1. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ലക്ചറർ ഇൻ കൊമേഴ്സ്യൽ പ്രാക്ടീസ് (ഗവ. പോളിടെക്നിക്ക് കോളേജുകൾ) (കാറ്റഗറി നമ്പർ 822/2025 - പട്ടികജാതി).










0 comments