പിഎസ്‍സി : സർട്ടിഫിക്കറ്റ് പരിശോധനയും ഒഎംആര്‍ പരീക്ഷയും

തിരുവനന്തപുരം : പ്രിസണ്‍സ് ആന്‍ഡ് കറക്ഷണല്‍ സര്‍വീസസ് വകുപ്പില്‍ പിഡി ടീച്ചര്‍ (പുരുഷന്‍മാര്‍ മാത്രം) (കാറ്റഗറി നമ്പര്‍ 731/2025) തസ്തികയിലേക്ക് ജൂണ്‍ 22 ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവര്‍ ജിആര്‍3എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546281).
തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്കൂള്‍ ടീച്ചര്‍ (തമിഴ് മാധ്യമം) (കാറ്റഗറി നമ്പര്‍ 625/2025) തസ്തികയിലേക്ക് ജൂണ്‍ 23 ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് പ്രമാണപരിശോധന നടത്തും.
ഡിക്റ്റേഷന്‍ കം ട്രാന്‍സ്ക്രിപ്ഷന്‍ ടെസ്റ്റ്
കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സ്റ്റെനോ ടൈപ്പിസ്റ്റ്, കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ സ്റ്റെനോഗ്രാഫര്‍, വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2 (നേരിട്ടും തസ്തികമാറ്റം മുഖേനയും), സര്‍ക്കാര്‍ ഉടമസ്ഥതയിലുളള പൊതുമേഖലാ സ്ഥാപനങ്ങളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2, കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ സ്റ്റെനോഗ്രാഫര്‍ (എല്‍സി/എഐ), കാസർകോട് ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് 2, കേരള ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ബോര്‍ഡില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (കാറ്റഗറി നമ്പര്‍ 64/2023, 138/2024, 521/2024, 522/2024, 598/2024, 655/2024, 701/2024, 19/2025) തസ്തികകളിലേക്ക് ജൂണ്‍ 27 ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.15 വരെ ഡിക്റ്റേഷന്‍ കം ട്രാന്‍സ്ക്രിപ്ഷന്‍ ടെസ്റ്റ്
ഇംഗ്ലീഷ് ലോവര്‍ പരീക്ഷ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കേണ്ടതാണ്.
ഒഎംആര്‍ പരീക്ഷ
പട്ടികജാതി വികസന വകുപ്പില്‍ ട്രെയിനിങ് ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്ട്സ്മാന്‍ - സിവില്‍) (നേരിട്ടുള്ള നിയമനം, എന്‍സിഎ, തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 230/2025, 455/2025, 456/2025), കേരള സ്റ്റേറ്റ് ഹൗസിങ് ബോര്‍ഡില്‍ ഡ്രാഫ്ട്സ്മാന്‍ ഗ്രേഡ് 1/ഓവര്‍സിയര്‍ (സിവില്‍) (കാറ്റഗറി നമ്പര്‍ 461/2025), കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡില്‍ ഓവര്‍സിയര്‍ ഗ്രേഡ് 1 (സിവില്‍) (കാറ്റഗറി നമ്പര്‍ 462/2025), പൊതുമരാമത്ത് വകുപ്പില്‍ ഒന്നാംഗ്രേഡ് ഡ്രാഫ്ട്സ്മാന്‍/ഓവര്‍സിയര്‍ ഗ്രേഡ് 1 (സിവില്‍) (പട്ടികവര്‍ഗ്ഗം, തസ്തികമാറ്റം മുഖേന) (കാറ്റഗറി നമ്പര്‍ 638/2025, 02/2026), ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പില്‍ ഡ്രാഫ്ട്സ്മാന്‍ ഗ്രേഡ്1/ഓവര്‍സിയര്‍ ഗ്രേഡ് 1 (സിവില്‍) (കാറ്റഗറി നമ്പര്‍ 724/2025), ഓയില്‍പാം ഇന്ത്യ ലിമിറ്റഡില്‍ ഡ്രാഫ്ട്സ്മാന്‍ (സിവില്‍) (കാറ്റഗറി നമ്പര്‍ 725/2025) തസ്തികകളിലേക്ക് ജൂണ്‍ 30 ന് രാവിലെ 7 മുതല്‍ 8.50 വരെ ഒഎംആര്‍ പരീക്ഷ നടത്തും. ഉദ്യോഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ് പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കേണ്ടതാണ്.








0 comments