ad
Deshabhimani

സംയോജിത കൃഷി

ജില്ലാതല തൈ നടീൽ ഉദ്‌ഘാടനം ചെയ്‌തു

Photo

കർഷകസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഓണക്കാലത്തിനായി സംയോജിത കൃഷി തുടങ്ങി.

വെബ് ഡെസ്ക്

Published on Jun 20, 2026, 12:05 AM | 1 min read

കൊടുമൺ

കർഷകസംഘം ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ ഓണക്കാലത്തിനായി സംയോജിത കൃഷി തുടങ്ങി. ജില്ലാതല തൈ നടീൽ കർഷകസംഘം അഖിലേന്ത്യാ കമ്മിറ്റിയംഗം അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പഞ്ചായത്തംഗം എ എൻ സലിം അധ്യക്ഷനായി.

ഓണത്തിന് എല്ലാ പഞ്ചായത്ത് പ്രദേശത്തും വിപണി ആരംഭിക്കുന്നതിന്റെ ഭാഗമായി പച്ചക്കറിയും മറ്റു ഫലങ്ങളും ഉൽപ്പാദിപ്പിക്കാനുള്ള തൈ നടീലാണ് ജില്ലയിൽ നടക്കുന്നത്. കൊടുമൺ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടേയും വിവിധ സംഘടനകളുടെയും നേതൃത്വത്തിൽ തൈ നടീൽ നടത്തി. കർഷകസംഘം ജില്ലാ സെക്രട്ടറി ആർ തുളസീധരൻ പിള്ള, കൊടുമൺ കൃഷി ഓഫീസർ രഞ്ജിത്ത്, അജിത്ത് കുമാർ, സഹകരണ ബാങ്ക് പ്രസിഡന്റ്‌ കെ പി ഗോപാലൻ, കർഷകസംഘം ഏരിയ സെക്രട്ടറി ജോൺകുട്ടി, കെ കെ അശോക് കുമാർ, എൻ ആർ പ്രസാദ്, സുമതി ഗോപി എന്നിവർ പങ്കെടുത്തു.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home