കഴിഞ്ഞവർഷം എൽഡിഎഫ് സർക്കാർ ഗവ. സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും സീറ്റ് വർധിപ്പിച്ചിരുന്നു
പ്ലസ്‌വൺ ആദ്യഘട്ട പ്രവേശനം പൂർത്തിയായി

പാലക്കാട്
പ്ലസ്‌വൺ ആദ്യഘട്ട പ്രവേശനം അവസാനിച്ചപ്പോൾ 11,032 കുട്ടികൾ സ്ഥിരമായും 8,642 കുട്ടികൾ താൽക്കാലികമായും പ്രവേശനം നേടി. 15ന് പ്രഖ്യാപിച്ച അലോട്ട്‌മെന്റിൽ 22,548 കുട്ടികൾക്കാണ് പ്രവേശനം ലഭിച്ചിരുന്നത്. ഇതിൽ 2,743 പേർ പ്രവേശനമെടുത്തിട്ടില്ല. 244 അപേക്ഷകൾ വിവിധ കാരണങ്ങളാൽ നിരസിച്ചു. എംആർഎസുകളിൽ 244 കുട്ടികൾക്കാണ് പ്രവേശനം ലഭിച്ചത്. 166 കുട്ടികൾ സ്ഥിരമായും 19 കുട്ടികൾ താൽക്കാലികമായും അഡ്‌മിഷനെടുത്തു. 59 കുട്ടികൾ പ്രവേശനത്തിനെത്തിയില്ല. ബുധനാഴ്‌ചയാണ് ആദ്യ അലോട്ട്‌മെന്റിൽ പ്രവേശനം നേടിയവരുടെ അഡ്‌മിഷൻ അവസാനിച്ചത്. അടുത്തഘട്ട അലോട്ട്‌മെന്റുകൾ വരും ദിവസങ്ങളിൽ നടക്കും. ജില്ലയിൽ 38,164 വിദ്യാർഥികളാണ് ഉപരിപഠനത്തിന് അർഹരായത്. പ്രവേശനത്തിനുള്ള ഏകജാലകത്തിലൂടെ 44,117 അപേക്ഷകളാണ് ലഭിച്ചത്. ജൂലൈ ആറിന് ക്ലാസുകൾ ആരംഭിക്കും. ആഗസ്ത് അഞ്ചിന് അഡ്‌മിഷൻ നടപടികൾ പൂർണമായി അവസാനിപ്പിക്കാനാണ് തീരുമാനം. 152 സ്‌കൂളിലായി ആകെ 35,720 പ്ലസ് വൺ സീറ്റുകളാണുള്ളത്. സയൻസ് –- 18,489, കൊമേഴ്സ് –- 8,939, ഹ്യുമാനിറ്റീസ് –- 8,292 എന്നിങ്ങനെയാണ് സീറ്റ് നില. കൂടാതെ വിഎച്ച്എസ്ഇ വിഭാഗത്തിൽ 18 സർക്കാർ സ്കൂളിലും ഏഴ് സ്വകാര്യ സ്‌കൂളിലുമായി 2,230 സീറ്റുണ്ട്. ഇതുകൂടി ചേർക്കുമ്പോൾ സീറ്റുകളുടെ എണ്ണം 37,950 ആകും. കഴിഞ്ഞവർഷം സർക്കാർ സ്കൂളുകളിൽ 30 ശതമാനവും എയ്ഡഡ് സ്കൂളുകളിൽ 20 ശതമാനവും സീറ്റ് വർധിപ്പിച്ചിരുന്നു.









0 comments