ad
Deshabhimani

പിഎസ്‍സി: അഭിമുഖവും ഒഎംആർ പരീക്ഷയും

PSC
വെബ് ഡെസ്ക്

Published on Mar 26, 2026, 02:22 PM | 1 min read

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിൽ അഭിമുഖവും ഒഎംആർ പരീക്ഷയും നടത്തുന്നു.


അഭിമുഖം


സാമൂഹ്യനീതി വകുപ്പിൽ പ്രൊബേഷൻ ഓഫീസർ ഗ്രേഡ് 2 (കാറ്റഗറി നമ്പർ 577/2023) തസ്തികയിലേക്ക് കൂട്ടിച്ചേർക്കൽ വിജ്ഞാപനപ്രകാരം ഉൾപ്പെടുത്തിയ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾക്കുള്ള അഭിമുഖം മാർച്ച് 27 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് നടത്തും. ഉദ്യോഗാർത്ഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ്, എന്നിവ നൽകിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0471 2546446 എന്ന നമ്പറിൽ ബന്ധപ്പെടണം.


ഒഎംആർ പരീക്ഷ


കേരള മോട്ടോർ ട്രാൻസ്പോർട്ട് വർക്കേഴ്സ് വെൽഫയർ ഫണ്ട് ബോർഡിൽ ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് ഓഫീസർ/അഡീഷണൽ ഡിസ്ട്രിക്റ്റ് എക്സിക്യൂട്ടീവ് ഓഫീസർ (കാറ്റഗറി നമ്പർ 415/2025) തസ്തികയിലേക്ക് ഏപ്രിൽ 6 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ

ഒഎംആർ പരീക്ഷ നടത്തും. ഉദ്യോഗാർത്ഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home