ad
Deshabhimani

പിഎസ്‍സി: വിവിധ തസ്തികകളിൽ അഭിമുഖം

Kerala PSC
വെബ് ഡെസ്ക്

Published on Aug 06, 2026, 12:00 PM | 2 min read

തിരുവനന്തപുരം : കേരള പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിൽ അഭിമുഖം നടത്തുന്നു.


മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ നിയോനാറ്റോളജി(കാറ്റഗറി നമ്പര്‍ 683/2025) തസ്തികയിലേക്ക് ആ​ഗസ്ത് 7ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികള്‍ക്കുളള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍1എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).


സാങ്കേതിക വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് ഇന്‍സ്ട്രക്ടര്‍ ഇന്‍ ഷോര്‍ട്ട്ഹാന്‍ഡ് (കാറ്റഗറി നമ്പര്‍ 390/2025) (പട്ടികജാതി) തസ്തികയിലേക്ക് ആഗസ്ത് 7ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികള്‍ക്കുളള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).


മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ സര്‍ജിക്കല്‍ ഗാസ്ട്രോഎന്ററോളജി (കാറ്റഗറി നമ്പര്‍ 686/2025), അസിസ്റ്റന്റ് പ്രൊഫസര്‍ ഇന്‍ എന്‍ഡോക്രൈനോളജി (കാറ്റഗറി നമ്പര്‍ 684/2025) തസ്തികകളിലേക്ക് ആഗസ്ത് 19ന് പിഎസ്‍സി ആസ്ഥാന ഓഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികള്‍ക്കുളള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് ജിആര്‍1എ വിഭാഗവുമായി ബന്ധപ്പെടണം (0471 2546448).


കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ എല്‍പി സ്കൂള്‍ ടീച്ചര്‍ (മലയാളം മാധ്യമം) (തസ്തികമാറ്റം വഴി) (കാറ്റഗറി നമ്പര്‍ 114/2025) തസ്തികയിലേക്ക് ആ​ഗസ്ത് 19 ന് പിഎസ്‍സി കണ്ണൂര്‍ ജില്ലാ ആഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികള്‍ക്കുളള പ്രൊഫൈല്‍

സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.


തിരുവനന്തപുരം ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (ഗണിത ശാസ്ത്രം) (മലയാളം മാധ്യമം) (കാറ്റഗറി നമ്പര്‍ 834/2025 - പട്ടികവര്‍ഗ്ഗം) തസ്തികയിലേക്ക് ആഗസ്ത് 20ന് പിഎസ്‍സി കണ്ണൂര്‍ ജില്ലാ ആഫീസില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികള്‍ക്കുളള

പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.


പാലക്കാട് ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (സോഷ്യല്‍ സയന്‍സ്) (കാറ്റഗറി നമ്പര്‍ 024/2025) തസ്തികയിലേക്ക് ആഗസ്ത് 19, 20, 21 തീയതികളില്‍ പിഎസ്‍സി തൃശ്ശൂര്‍, പാലക്കാട് ജില്ലാ ആഫീസുകളില്‍ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികള്‍ക്കുളള പ്രൊഫൈല്‍ സന്ദേശം, എസ്എംഎസ് എന്നിവ നല്‍കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home