Deshabhimani

30 വർഷങ്ങൾക്ക് ശേഷം 'അന്ന' ബിഗ്സ്ക്രീനിലേക്ക്; 'യവനകഥ'യുണ്ടാകുമോ? പ്രഖ്യാപനവുമായി നിർമാതാവ്

ANNA MOVIE
വെബ് ഡെസ്ക്

Published on Oct 07, 2026, 02:37 PM | 1 min read

കൊച്ചി: മലയാള സിനിമയിൽ എക്കാലത്തും പരീക്ഷണങ്ങളും പുതിയ ആശയങ്ങളുമുണ്ടാകാറുണ്ട്. അവയെല്ലാം പുതിയൊരു ചുവടുവയ്പ്പുകൂടിയാകുമെന്ന് തീർച്ചയാണ്. അത്തരത്തിലുള്ള പ്രഖ്യാപനമാണ് ഇന്ന് മലയാള സിനിമ പ്രേഷകരെ വരവേറ്റത്. 30 വർഷങ്ങൾക്ക് മുമ്പ് സംവിധായകൻ ജോഷി ചെയ്യാൻ ആ​ഗ്രഹിച്ചിരുന്ന അന്ന എന്ന ചിത്രം ബി​ഗ് സ്ക്രീനിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ നിർമാണാവകാശം ഏറ്റെടുത്തിരിക്കുകയാണ് നിർമാതാവ് ടോമിച്ചൻ മുളകുപാടം. മലയാള സിനിമയുടെ കൊമേഷ്യൽ സമവാക്യങ്ങളെ തിരുത്തിക്കുറിച്ച പുലിമുരുകൻ എന്ന വൈശാഖ്-മോഹൻലാൽ ചിത്രത്തിന്റെ പത്താം വാർഷികത്തിലായിരുന്നു സിനിമയുടെ പ്രഖ്യാപനം.


90-കളിൽ ആരംഭിച്ചെങ്കിലും പല കാരണങ്ങളാൽ ‘അന്ന’ പൂർത്തിയായില്ല. വർഷങ്ങൾക്കിപ്പുറം ചിത്രത്തിലെ ‘യവനകഥയിലെ ഇടയകന്യകേ’ എന്ന ഗാനം ബെത്ലഹേം കുടുംബ യൂണിറ്റ് എന്ന ചിത്രത്തിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിൽ തരംഗമായിരുന്നു. ‘അന്ന’ എന്ന സിനിമയെക്കുറിച്ചും ഒരുപാട് അന്വേഷണങ്ങളും ചർച്ചകളും ഉണ്ടായി. ആ സിനിമയുടെ കഥയും അതിനോടൊപ്പമുള്ള ഓർമ്മകളും വീണ്ടും പുതിയ തലമുറയിലേക്ക് പുതിയ രചയിതാക്കളിലൂടെ എത്തിക്കണമെന്ന ആഗ്രഹത്തിലാണ് ‘അന്ന’യുടെ നിർമ്മാണാവകാശം ഏറ്റെടുത്തിരിക്കുന്നതെന്ന് നിർമാതാവ് അറിയിച്ചു.


മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ ഒരു സിനിമയ്ക്ക് ഒരു പുതിയ തുടക്കമാണിത്. ചിത്രത്തിൻ്റെ സംവിധായകനും താരങ്ങളും ഉൾപ്പെടെയുള്ളവരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. മുളകുപാടം ഫിലിംസിലൂടെ ‘അന്ന’ വീണ്ടും വെള്ളിത്തിരയിലേക്കെത്താനൊരുങ്ങുകയാണ്. പുതിയ ചിത്രത്തിൽ യവനകഥയിലെ എന്ന ​ഗാനം ഉൾപ്പെടുത്തുമോ എന്ന കാര്യത്തിലും നിർമാതാവ് പ്രതികരിച്ചിട്ടില്ല. അന്നയിൽ അരവിന്ദ് സ്വാമി – ശ്രീദേവി കോംബോയെ അവതരിപ്പിക്കാനായിരുന്നു അക്കാലത്ത് സംവിധായകൻ ജോഷി തീരുമാനിച്ചിരുന്നത്. പുതിയ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ ആര് അവതരിപ്പിക്കും എന്നറിയാൻ ആവേശത്തിലാണ് സിനിമപ്രേഷകർ



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home