Deshabhimani

തമിഴ്‌നാട്ടിൽ കാറിനു മുകളിൽ കയറി കാട്ടാന, പരിഭ്രാന്തിയിൽ ജനം; വീഡിയോ

Elephant.jpg
വെബ് ഡെസ്ക്

Published on Oct 07, 2026, 03:28 PM | 1 min read

അസാനൂർ: തമിഴ്‌നാട്ടിലെ കർണാടക അതിർത്തിക്ക് സമീപത്തുള്ള അസാനൂർ പ്രദേശത്ത് റോഡിലെ കാറിനു മുകളിൽ കയറി കാട്ടാന. ബെംഗളൂരു-ഡിണ്ടിഗൽ ദേശീയപാതയിൽ വച്ചാണ് സംഭവം. കാട്ടാന റോഡിലേക്ക് കയറുന്നതുകണ്ട വാഹനങ്ങൾ നിർത്തിയിട്ടിരിക്കുകയായിരുന്നു.


ഇതിൽ നിർത്തിയിട്ട ഒരു കാറിനു മുകളിലേക്ക് ആന കാലെടുത്തുവച്ചത് പരിഭ്രാന്തി സൃഷ്ടിച്ചു. അൽപനേരം റോഡിൽ തുടർന്ന നേരം ആന തിരിച്ച് പോയി. വാഹനത്തിൽ ചവിട്ടുന്നതിനിടെ ആന കാറിന്റെ സൈഡ് മിററിന് കേടുപാടുകൾ വരുത്തി.





ചാമരാജനഗർ, ബന്ദിപ്പൂർ കടുവ സംരക്ഷണ കേന്ദ്രം എന്നിവിടങ്ങളിലെ വനങ്ങൾക്ക് സമീപമാണ് ഈ പ്രദേശം. ഈ ദേശീയപാതയിൽ വാഹനങ്ങളെ ആനകൾ തടഞ്ഞുനിർത്തുന്നത് ഒരു പതിവുസംഭവമാണ്. പച്ചക്കറികളും കരിമ്പും മറ്റ് ഭക്ഷ്യവസ്തുക്കളുമായി പോകുന്ന വാഹനങ്ങളിലേക്ക് കാട്ടാന ഓടിയടുക്കുകയും ഭക്ഷണം തട്ടിയെടുക്കാൻ ശ്രമിക്കാറുമുണ്ട്.


വാഹനമോടിക്കുന്നവർ വാഹനങ്ങൾക്കുള്ളിൽ തന്നെ ഇരിക്കണമെന്നും സുരക്ഷിതമായ അകലം പാലിക്കണമെന്നും വന്യമൃഗങ്ങൾക്ക് ഭക്ഷണം നൽകരുതെന്നും വനം വകുപ്പിന്റെ മുന്നറിയിപ്പ് ബോർഡുകളും ഈ പ്രദേശത്തിലൂടെയുള്ള യാത്രാമധ്യേ കാണാനാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home