Deshabhimani

യുപിയില്‍ സ്കൂളിലെ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷപുക ശ്വസിച്ച് നാല് വിദ്യാർഥികൾ മരിച്ചു

up
വെബ് ഡെസ്ക്

Published on Oct 07, 2026, 03:04 PM | 1 min read

ലഖ്നൗ : ഉത്തർപ്രദേശിൽ സ്കൂളിലെ ഭൂ​ഗർഭ വാട്ടർ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷപുക ശ്വസിച്ച് നാല് വിദ്യാർഥികൾ മരിച്ചു. മധ്യപ്രദേശിലെ ജബൽപൂർ സ്വദേശി മനു കട്ടാര, വിദിഷ സ്വദേശി ദേവാൻഷ് ശർമ്മ, പ്രയാഗ് രാജ്, ആര്യൻ പാണ്ഡെ, വിഷു ശർമ്മ എന്നിവരാണ് മരിച്ചത്. ​ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർഥി ചികിത്സയിലാണ്.


യുപി, മഥുരയിലെ മഹർഷി പാണിനി ഗുരുകുലത്തിലാണ് ദാരുണസംഭവമുണ്ടായത്. സബ്മേഴ്‌സിബിൾ പമ്പ് സ്ഥാപിച്ചിട്ടുള്ള ജലസംഭരണിയിൽ നിന്ന് ദുർഗന്ധം വമിച്ചതിനെ തുടർന്ന് കുട്ടികൾ അത് പരിശോധിക്കാൻ ടാങ്കിലേക്ക് ഇറങ്ങുകയായിരുന്നു. ഏകദേശം 12 അടിയോളം ആഴമുള്ളതായിരുന്നു ടാങ്ക്.


ഇവിടെയുണ്ടായ വിഷവാതക ചോർച്ചയാണ് മരണത്തിന് കാരണമെന്ന് മഥുര ജില്ലാ കളക്ടർ ചന്ദ്ര പ്രകാശ് സിംഗ് പറഞ്ഞു. ഒരു വിദ്യാർഥിയാണ് ടാങ്കിനുള്ളിലേക്ക് ആദ്യമിറങ്ങിയത്. സമയമേറെയായിട്ടും തിരികെ വരാത്തതിനെ തുടർന്ന് മറ്റ് നാല് പേർ പിന്നാലെ ഇറങ്ങുകയായിരുന്നു. കുട്ടികളുടെ ബഹളം കേട്ട് സമീപവാസികൾ ഓടിക്കൂടിയാണ് പുറത്തെത്തിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home