തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം:നിയമം അട്ടിമറിച്ചത് ചോദ്യം ചെയ്തുള്ള കേസിലെ ഭിന്ന വിധി സുപ്രീം കോടതി പരിശോധിക്കുന്നു

ന്യൂഡൽഹി:തെരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്ന സമിതിയിൽ നിന്നും ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി നിയമ നിര്‍മാണം നടത്തിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്ക് എതിരായ കേസിൽ സുപ്രീം കോടതി ഭിന്നവിധി പുറപ്പെടുവിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജി ചീഫ് ജസ്റ്റീസിന്റെ ബെഞ്ച് പരിഗണിക്കുന്നു. ചീഫ് ജസ്റ്റീസ് സൂര്യ കാന്ത് അധ്യക്ഷനായ ബെഞ്ച് വിഷയം പരിഗണിക്കാൻ തീരുമാനിച്ചു. മുതിര്‍ന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ മുഖേന ഹര്‍ജിക്കാരൻ നമൻ ശ്രേഷ്ഠയാണ് ഭിന്നവിധി ചോദ്യം ചെയ്ത് കോടതിക്ക് മുന്നിലെത്തിയത്.
ഭിന്നവിധിയും പക്ഷപാത കേസും
കേന്ദ്ര സര്‍ക്കാരിന്റെ 2023 ലെ ചീഫ് ഇലക്ഷൻ കമ്മീഷണര്‍, മറ്റ് ഇലക്ഷൻ കമ്മീഷണര്‍മാര്‍ -നിയമനവും സേവന വ്യവസ്ഥകളും നിയമത്തെ ചോദ്യം ചെയ്ത് ഫയൽ ചെയ്ത കേസിലാണ് ഭിന്നവിധി ഉണ്ടായത്. സെപ്റ്റംബർ 23-ന് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഭിന്നവിധി പുറപ്പെടുവിച്ചത്.
ഇവരിൽ സതീഷ് ചന്ദ്ര ശര്‍മ്മയടെ മകൻ സിദ്ധാര്‍ഥ് ശര്‍മ്മ മധ്യപ്രദേശ് ഹൈക്കോടതിയിൽ സ്റ്റാൻഡിംഗ് കൗൺസലായി നിയമനം തരപ്പെടുത്തിയിരുന്നു. ഈ വിവരം കേസിന്റെ വിചാരണ വേളയിലോ ബന്ധപ്പെട്ട അഞ്ച് സിറ്റിങ്ങുകളിലോ ജസ്റ്റീസ് സതീഷ് ചന്ദ്ര വെളിപ്പെടുത്തിയില്ല. ചീഫ് ജസ്റ്റീസിനെ പാനലിൽ നിന്ന് ഒഴിവാക്കിയാണ് കേന്ദ്ര സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം അട്ടിമറിച്ചത്. ഇപ്പോഴത്തെ കമ്മീഷനെ നിയമിച്ചതും ഇതിന് ശേഷമാണ്. എസ് ഐ ആര്‍ വിവാദവും വോട്ട് ചോരി ആരോപണങ്ങളും ഉയര്‍ന്നതോടെ ഈ നിയമനവും ഭിന്നവിധിയും ചര്‍ച്ചയായി.
ആരോപണം
ഉദ്ദിഷ്ടകാര്യത്തിന് ഉപകാര സ്മരണ
നിയമം അട്ടിമറിക്കയും ഇപ്പോൾ വിവാദത്തിലായ ഗ്യനേഷ് കുമാര്‍, ഡോ സുഖ്ബീർ സിംഗ് സന്ധു എന്നിവരെ നിയമിക്കയും ചെയ്ത ശേഷം 2024 ജൂലൈ 10-നാണ് സിദ്ധാർത്ഥ് ശർമ്മയ്ക്ക് മധ്യപ്രദേശിൽ സര്‍ക്കാരിന്റെ സ്റ്റാൻഡിംഗ് കൗൺസലായി നിയമനം നൽകുന്നത്. ഇക്കാര്യം മറച്ചു വെച്ചാണ് പിതാവ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ കേന്ദ്ര നിയമം ചോദ്യം ചെയ്തുള്ള കേസ് കേട്ടത്.
ജഡ്ജി ഉദ്ദിഷ്ടകാര്യത്തിന് അനുസരിച്ച് പെരുമാറി എന്നോ വ്യക്തി താത്പര്യത്തിനായി വിധിയിൽ വ്യത്യാസം വരുത്തി എന്നോ ഹര്‍ജിക്കാരൻ നേരിട്ട് ആരോപിക്കുന്നില്ല. എന്നാൽ സാഹചര്യം കൃത്യമായി കോടതിക്ക് മുന്നിൽ വെക്കുന്നു. എന്തുകൊണ്ട് ഇക്കാര്യം മറച്ചു വെച്ച് കേസ് കേൾക്കുന്നത് തുടര്‍ന്നു എന്ന ചോദ്യവും ഉന്നയിക്കുന്നു.
അന്നത്തെ ഭിന്നവിധി
സെപ്തംബര്‍ 23 നാണ് കേസിലെ ഭിന്നവിധി ഉണ്ടാവുന്നത്. ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഭിന്നവിധി പുറപ്പെടുവിച്ചത്
ജസ്റ്റിസ് ദീപാങ്കർ ദത്ത: നിയമം അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിടേണ്ടതില്ലെന്ന് അഭിപ്രായപ്പെട്ടു. അതേ സമയം തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ കണ്ടെത്തുന്നതിനുള്ള സമിതിയിൽ നിന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കിയതിന് ചോദ്യം ചെയ്തു. ഇതിന് പകരം കേന്ദ്രമന്ത്രിയെ ഉൾപ്പെടുത്തിയത് എക്സിക്യൂട്ടീവിന് അനാവശ്യമായ മുൻതൂക്കം നൽകുമെന്ന് കൃത്യമായി ചൂണ്ടികാട്ടി. സമിതിയിൽ ഒറ്റയ്ക്കുള്ള പ്രതിപക്ഷ നേതാവിന്റെ പദവി വെറും അലങ്കാരമായി മാറുമെന്നും അദ്ദേഹം വിധി എഴുതി.
ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ: അതേ സമയം സതീഷ് ചന്ദ്ര ശര്‍മ്മ കേന്ദ്ര സര്‍ക്കാരിന്റെ നിയമ നിര്‍മ്മാണത്തെയും അട്ടിമറി ശ്രമത്തെയും കുറിച്ച് പരമാര്‍ശിക്കാതെ വിട്ടു. അവയുടെ നിലനിൽപ് ഉറപ്പാക്കി വിഷയം വിശാലമായി അഞ്ച് അംഗ ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയ്ക്ക് വിടണമെന്ന അഭിപ്രായം സ്വീകരിച്ചു. രണ്ടുപേര്‍ക്കും വ്യത്യസ്ത അഭിപ്രായം ഉണ്ടായതോടെ വിഷയം ഭരണഘടനാ ബെഞ്ചിന് വിടേണ്ട സാഹചര്യം ഉണ്ടായി വന്നു. ഇത് കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്ക് വീണ്ടും ആനുകൂല്യവും ദൈര്‍ഘ്യവും നൽകുന്നതായി. മാത്രല്ല നിലവിലെ ചീഫ് കമ്മീഷണറുടെ നിയമനത്തിന് സാധൂകരണവും നൽകി.
ഈ സംയുക്ത ഉത്തരവും ജസ്റ്റീസ് സതീഷ് ചന്ദ്രയുടെ അഭിപ്രായവും റദ്ദാക്കണം എന്നാണ് ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നത്. ജസ്റ്റിസ് ദീപാങ്കർ ദത്തയുടെ മുന്നിലാണ് നമൻ ശ്രേഷ്ഠയുടെ അപേക്ഷ ആദ്യം എത്തിയിരുന്നത്. എന്നാൽ കേസിന്റെ രേഖകൾ ചീഫ് ജസ്റ്റിസിന്റെ പക്കലേക്ക് തിരിച്ചയച്ചതിനാൽ വിഷയം ചീഫ് ജസ്റ്റിസ് സൂര്യ കാന്തിന്റെ മുൻപാകെ ഉന്നയിക്കാൻ ജസ്റ്റിസ് ദത്ത നിർദ്ദേശിച്ചു. ഈ വിഷയത്തിൽ ജയ ഠാക്കൂർ എന്ന മറ്റൊരു ഹർജിക്കാരിയും സെപ്റ്റംബർ 29-ന് ക്യൂറേറ്റീവ് ഹർജി നൽകിയിരുന്നു. ഇവയിലാണ് കേസ് കേൾക്കാനുള്ള കോടതിയുടെ തീരുമാനം.
2023 ലെ അട്ടിമറി നിയമം
കേന്ദ്ര സർക്കാർ 2023 ഡിസംബറിലാണ് 'ചീഫ് ഇലക്ഷൻ കമ്മീഷണർ, മറ്റ് ഇലക്ഷൻ കമ്മീഷണർമാർ (നിയമനവും സേവന വ്യവസ്ഥകളും) ആക്ട്, 2023' കൊണ്ടുവന്നത്. പാനലിൽ നിന്നും സുപ്രീം കോടതി ചീഫ് ജസ്റ്റീസിനെ ഒഴിവാക്കി പകരം ഭരണപക്ഷത്തെ ഒരു കാബിനറ്റ് മന്ത്രിയെ ഉൾപ്പെടുത്തി. ഇതോടെ തെരഞ്ഞെടുപ്പ് കമ്മീഷൻ നിയമനം എന്നത് കേന്ദ്രം ഭരിക്കുന്ന പാര്‍ടിയുടെ തെരഞ്ഞെടുപ്പ് എന്നു വന്നു.









0 comments