Deshabhimani

രഞ്ജി ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു; വിഷ്ണു വിനോദ് നയിക്കും

Vishnu Vinod.jpg
വെബ് ഡെസ്ക്

Published on Oct 07, 2026, 03:55 PM | 1 min read

തിരുവനന്തപുരം: രഞ്ജി ട്രോഫിയുടെ ആദ്യ മത്സരത്തിനായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. വിഷ്ണു വിനോദാണ് ക്യാപ്റ്റൻ. സ്വപ്നിൽ അസ്നോദ്കറാണ് പരിശീലകൻ. ഒക്ടോബർ 11 മുതൽ 14 വരെ ജംഷജ്പൂരിൽ ജാർഖണ്ഡിനെതിരെയാണ് കേരളത്തിൻ്റെ ആദ്യ മത്സരം.


യുവത്വവും പരിചയസമ്പത്തും ഒരുപോലെ ഒത്തിണങ്ങിയ ശക്തമായൊരു നിരയാണ് ഇത്തവണ കേരളത്തിനായി കളത്തിലിറങ്ങുന്നത്. സച്ചിൻ ബേബി, രോഹൻ എസ് കുന്നുമ്മൽ, മുഹമ്മദ് അസറുദ്ദീൻ, സൽമാൻ നിസാർ എന്നിവരടക്കമുള്ള പരിചയസമ്പന്നർ അണിനിരക്കുന്ന ബാറ്റിങ് നിരയാണ് കേരളത്തിൻ്റേത്. എം ഡി നിധീഷ്, ഏദൻ ആപ്പിൾ ടോം, എൻ പി ബേസിൽ തുടങ്ങിയവരാണ് ബൗളിങ് നിരയിലുള്ളത്. പരിചയസമ്പന്നരായ ജലജ് സക്സേനയും ആദിത്യ സർവാതെയുമാണ് ടീമിൻ്റെ അതിഥി താരങ്ങൾ. ജാർഖണ്ട്, ഒഡീഷ, ബംഗാൾ, ഗുജറാത്ത്, മഹാരാഷ്ട്ര, ഡൽഹി, സർവീസസ് എന്നിവരടങ്ങുന്ന ശക്തമായ ഗ്രൂപ്പിലാണ് കേരളം ഇത്തവണ മത്സരിക്കുന്നത്.


കേരള ടീം: വിഷ്ണു വിനോദ് (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), രോഹൻ എസ് കുന്നുമ്മൽ, അഭിഷേക് ജെ നായർ, അഭിഷേക് പി നായർ, സച്ചിൻ ബേബി, അഹമ്മദ് ഇമ്രാൻ, മുഹമ്മദ് അസ്ഹറുദ്ദീൻ (വിക്കറ്റ് കീപ്പർ), സൽമാൻ നിസാർ, വരുൺ നായനാർ (വിക്കറ്റ് കീപ്പർ), ജലജ് സക്സേന, വൈശാഖ് ചന്ദ്രൻ, ആദിത്യ ആനന്ദ് സർവാതെ, ജെ എസ് അനുരാജ്, വി അഭിജിത് പ്രവീൺ, എം ഡി നിധീഷ്, ഈഡൻ ആപ്പിൾ ടോം, പവൻ രാജ്, എൻ പി ബേസിൽ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home