തിരുവോണം ബമ്പർ ടിക്കറ്റ് ഏൽപിച്ചത് കണ്ണൂരിലെ ബാങ്ക് വഴി; പേര് പരസ്യപ്പെടുത്തില്ല

തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം നേടിയ ടിക്കറ്റ് ബാങ്കിലെത്തി. ഒന്നാം സമ്മാനമായ 30 കോടി രൂപ നേടിയ ടിക്കറ്റ് സമ്മാനത്തുക ലഭ്യമാക്കുന്നതിനായി ആവശ്യമായ രേഖകൾ സഹിതം വകുപ്പിൽ സമർപ്പിച്ചിട്ടുണ്ടെന്നും കണ്ണൂരിലെ ബാങ്ക് മുഖേനയാണ് ടിക്കറ്റ് വകുപ്പ് ഡയറക്ടറേറ്റിൽ ലഭിച്ചതെന്നും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ കെ ഇമ്പശേഖർ അറിയിച്ചു.
സമ്മാനത്തുക ലഭ്യമാക്കുന്നതിനുള്ള നടപടികൾ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമായ രേഖകൾ സഹിതം നേരിട്ടോ ബാങ്ക് മുഖേനയോ വകുപ്പിൽ സമർപ്പിച്ചിട്ടുള്ള സമ്മാനാർഹമായ ടിക്കറ്റുകൾക്കാണ് സമ്മാനത്തുക കൈമാറുക. സമർപ്പിച്ചിട്ടുള്ള ടിക്കറ്റും അനുബന്ധ രേഖകളും ലോട്ടറി വകുപ്പ് വിശദമായി പരിശോധിച്ചുവരികയാണ്. പരിശോധന പൂർത്തിയാക്കിയ ശേഷം സമ്മാനത്തുക വിജയിയുടെ അക്കൗണ്ടിലേക്ക് ലഭ്യമാക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കും.









0 comments