Deshabhimani

രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ചു; വ്യാപകമായി കേസെടുത്ത് പൊലീസ്

Rahul Mamkootathil Sexual Abuse
വെബ് ഡെസ്ക്

Published on Oct 07, 2026, 03:55 PM | 1 min read

തിരുവനന്തപുരം: ബലാത്സം​ഗക്കേസുകളിലെ പ്രതിയായ കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെ വിമർശിച്ചതിന്റെ പേരിൽ പൊലീസ് വ്യാപകമായി കേസെടുക്കുന്നു. സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പൊലീസ് നടപടി. 17 പേർക്കെതിരെ രാഹുൽ പരാതി നൽകിയിട്ടുണ്ട്. പത്തനംതിട്ട അടൂർ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.


രാഹുലിനെ വിമർശിച്ച് വീഡിയോ ചെയ്തതിന് ബുധനാഴ്ച ചിറയിൻകീഴ് സ്വദേശിയും വ്ലോ​ഗറുമായ റാഷിദിന്റെ വീട്ടിലെത്തി പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വീടാകെ അരിച്ചുപെറുക്കി. വ്യാഴം രാവിലെ പത്തനംതിട്ട അടൂർ പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പൊലീസ് വീട്ടിലെത്തിയതിന്റെ വീഡിയോ റാഷിദ് പുറത്തുവിട്ടു.





നേരത്തെ രാഹുലിനെതിരെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിട്ടതിന്റെ പേരിൽ മാവേലിക്കര സ്വദേശിയായ യുവാവിനെതിരെ യൂത്ത്‌ കോൺഗ്രസുകാർ വധഭീഷണി മുഴക്കിയിരുന്നു. യുട്യൂബറായ രാജൻ ജോസഫിനെ രാഹുൽ മാങ്കൂട്ടത്തിന്റെയും ജില്ലാ പഞ്ചായത്തംഗം ശ്രീനാദേവി കുഞ്ഞമ്മയുടെയും സാന്നിധ്യത്തിൽ പൊലീസ് കസ്‌റ്റഡിയിൽ ആക്രമിക്കുകയും ചെയ്തിരുന്നു.


യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്‌ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്‌തെന്നാണ് രാഹുലിനെതിരായ ആദ്യകേസ്. വിവാഹവാഗ്ദാനം നല്‍കി ബലാത്സംഗം ചെയ്തുവെന്നാണ് രണ്ടാമത്തെ കേസ്. വിദേശത്ത്‌ സ്ഥിരതാമസക്കാരിയായ കോട്ടയം സ്വദേശിനിയെ സംസാരിക്കാനെന്ന വ്യാജേന തിരുവല്ലയിലെ ഹോട്ടലിൽ വിളിച്ചുവരുത്തി ക്രൂരപീഡനത്തിനിരയാക്കിയതിലാണ് മൂന്നാമത്തെ കേസെടുത്തിട്ടുള്ളത്. ഗുരുതരവും ക്രൂരവുമായ ലൈംഗികാതിക്രമങ്ങളും വൈകൃതങ്ങളുമാണ് രാഹുലിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടായതെന്ന് അതിജീവിതമാർ വ്യക്തമാക്കിയിരുന്നു. രാഹുലിന്റെ അനുയായികളിൽനിന്നുള്ള സൈബർ ആക്രമണങ്ങൾ ഇവർ ഇപ്പോഴും നേരിടുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home