പിഎസ്‍സി: കായിക ക്ഷമതാ പരീക്ഷയും സർട്ടിഫിക്കറ്റ് പരിശോധനയും

PSC
വെബ് ഡെസ്ക്

Published on Nov 21, 2025, 09:57 AM | 2 min read

തിരുവനന്തപുരം : പബ്ലിക് സർവീസ് കമീഷൻ വിവിധ തസ്തികകളിലേക്ക് കായിക ക്ഷമതാ പരീക്ഷയും സർട്ടിഫിക്കറ്റ് പരിശോധനയും നടത്തുന്നു.


കായികക്ഷമതാ പരീക്ഷ


ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ (ട്രെയിനി) (കാറ്റഗറി നമ്പർ 471/2024) തസ്തികയിലേക്ക് നവംബർ 24 മുതൽ ഡിസംബർ 1 വരെ തീയതികളിൽ രാവിലെ 5.30ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ വച്ച് കായികക്ഷമതാ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ ലഭ്യമാക്കിയിട്ടുളള അഡ്മിഷൻ ടിക്കറ്റ്, വിജ്ഞാപനത്തിന് അനുബന്ധമായി ചേർത്തിട്ടുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരാകണം. നിശ്ചിത സമയത്തിനുശേഷം എത്തുന്നവരെ കായികക്ഷമതാ പരീക്ഷയിൽ പങ്കെടുപ്പിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾ പ്രൊഫൈലിൽ ലഭിക്കും.


പ്രമാണപരിശോധന


കേരള സ്റ്റേറ്റ് കോ - ഓപ്പറേറ്റീവ് കയർ മാർക്കറ്റിങ് ഫെഡറേഷൻ ലിമിറ്റഡിൽ (കയർഫെഡ്) സെയിൽസ് അസിസ്റ്റന്റ് ഗ്രേഡ് 2 (പാർട്ട് 1 - ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 378/2024) തസ്തികയിലേക്ക് നവംബർ 24 രാവിലെ 10.30 ന് പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും.


തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്കൂൾ ടീച്ചർ (മലയാളം) (കാറ്റഗറി നമ്പർ 601/2024) തസ്തികയിലേക്ക് നവംബർ 26 രാവിലെ 10.30 മുതൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകാണം.


ഒഎംആർ പരീക്ഷ


ആരോഗ്യ വകുപ്പിൽ ഡെന്റൽ അസിസ്റ്റന്റ് സർജൻ (കാറ്റഗറി നമ്പർ 375/2024) തസ്തികയിലേക്ക് നവംബർ 28 ന് രാവിലെ 7 മുതൽ 8.50 വരെ ഒഎംആർ പരീക്ഷ നടത്തും.


കേരള സ്റ്റേറ്റ് ഫെഡറേഷൻ ഓഫ് ഷെഡ്യൂൾഡ് കാസ്റ്റ് ആൻഡ് ഷെഡ്യൂൾഡ് ട്രൈബ്. ഡെവലപ്മെന്റ് കോ - ഓപ്പറേറ്റീവ്സ് ലിമിറ്റഡിൽ വാച്ച്മാൻ (പാർട്ട് 1 - ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 021/2025), ഹൗസ്ഫെഡിൽ പ്യൂൺ (പാർട്ട് 2 - സൊസൈറ്റി കാറ്റഗറി) (കാറ്റഗറി നമ്പർ 023/2025), വനം വന്യജീവി വകുപ്പിൽ കാവടി (കാറ്റഗറി നമ്പർ 87/2025 - ഈഴവ/തിയ്യ/ബില്ലവ, 088/2025 - പട്ടികജാതി, 089/2025þ മുസ്ലീം), കേരള സംസ്ഥാന ജലഗതാഗത വകുപ്പിൽ കോൾക്കർ (കാറ്റഗറി നമ്പർ 105/2025), വിവിധ വകുപ്പുകളിൽ ആയ (കാറ്റഗറി നമ്പർ 117/2025, 174/2025 - എസ്ഐയുസി നാടാർ), സഹകരണമേഖലയിലെ അപ്പെക്സ് സൊസൈറ്റികളിൽ പ്യൂൺ/അറ്റൻഡർ (പാർട്ട് 1 þ ജനറൽ കാറ്റഗറി) (കാറ്റഗറി നമ്പർ 133/2025 - മുസ്ലീം) തസ്തികകളിലേക്ക് നവംബർ 29 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.20 വരെ ഒഎംആർ പരീക്ഷ നടത്തും. ഉദ്യോഗാർഥികൾ അഡ്മിഷൻ ടിക്കറ്റ് പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കേണ്ടതാണ്.



deshabhimani section

Related News

View More
0 comments
Sort by

Home