ad
Deshabhimani

പിഎസ്‍സി: പ്രായോഗിക പരീക്ഷയും അഭിമുഖവും

PSC
വെബ് ഡെസ്ക്

Published on Apr 24, 2026, 12:22 PM | 1 min read

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫർ (കാറ്റഗറി നമ്പർ 729/2024) തസ്തികയിലേക്ക് ഏപ്രിൽ 28 ന് തിരുവനന്തപുരം, തിരുവല്ലം, ചിത്രാഞ്ജലി ഹിൽസ്, സി ഡിറ്റിൽ വച്ച് ഫോട്ടോഗ്രാഫിയിൽ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള പ്രായോഗിക പരീക്ഷ നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. ഉദ്യോഗാർഥികൾ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്തെടുത്ത അഡ്മിഷൻ ടിക്കറ്റ്, അസ്സൽ തിരിച്ചറിയൽ രേഖ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ എന്നിവയുമായി പ്രായോഗിക പരീക്ഷയ്ക്ക് ഹാജരാകേണ്ടതാണ്. അഡ്മിഷൻ ടിക്കറ്റ് ലഭിക്കാത്തവർ ജിആർ2സി വിഭാഗവുമായി ബന്ധപ്പെടണം (0471 2546294).


അഭിമുഖം


സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ ഇൻസ്ട്രക്ടർ ഇൻ ടെയിലറിംഗ് ആൻഡ് ഗാർമെന്റ് മേക്കിങ് ട്രെയിനിങ് സെന്റർ (കാറ്റഗറി നമ്പർ 322/2024) തസ്തികയിലേക്ക് 28, 29, 30 തീയതികളിലും ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 244/2023) തസ്തികയിലേക്ക് ഏപ്രിൽ 28, 29 തീയതികളിലും പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. ഉദ്യോഗാർഥികൾക്കുള്ള പ്രൊഫൈൽ സന്ദേശം, എസ്എംഎസ് എന്നിവ നൽകിയിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജിആർ7 വിഭാഗവുമായി ബന്ധപ്പെടണം (0471 2546441).


എക്സൈസ് ആൻഡ് പ്രൊഹിബിഷൻ വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ (ട്രെയിനി) (കാറ്റഗറി നമ്പർ 443/2024 എസ്ഐയുസി നാടാർ, 444/2024 എസ്‍സിസിസി, 445/2024 പട്ടികജാതി) തസ്തികയിലേക്ക് മെയ് 29, 30 തീയതികളിൽ പിഎസ്‍സി ആസ്ഥാന ഓഫീസിൽ വച്ച് അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾ ഉദ്യോഗാർഥികളുടെ പ്രൊഫൈലിൽ ലഭിക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home