ad
Deshabhimani

പിഎസ്‍സി: വകുപ്പുതല പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു

Kerala PSC
വെബ് ഡെസ്ക്

Published on Jul 23, 2026, 10:08 PM | 1 min read

തിരുവനന്തപുരം : കേരള പബ്ലിക് സര്‍വീസ് കമീഷന്‍ 2026 ജനുവരി വിജ്ഞാപന പ്രകാരം നടത്തിയ വിവിധ വകുപ്പുതല പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം പിഎസ്‍സി വെബ്സൈറ്റില്‍ ലഭിക്കും. പരീക്ഷ പാസ്സായവര്‍ തങ്ങളുടെ പ്രൊഫൈല്‍ വഴി ഓണ്‍ലൈനായി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ സമര്‍പ്പിക്കണം. സര്‍ട്ടിഫിക്കറ്റ് അടിയന്തിരമായി ആവശ്യമുള്ളവര്‍ ആ​ഗസ്ത് 20 വരെ ചൊവ്വ, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ ഓഫീസ് മേലധികാരിയുടെ സാക്ഷ്യപത്രം, ഓഫീസ് ഐഡി എന്നിവ സഹിതം നേരിട്ടെത്തി പിഎസ്‍സിയുടെ ആസ്ഥാന ഓഫീസില്‍ നിന്നും കൈപ്പറ്റുന്നതിന് അവസരമുണ്ട്. കൂടാതെ സര്‍ട്ടിഫിക്കറ്റ് ജനറേറ്റ് ചെയ്യുമ്പോള്‍ തന്നെ പരീക്ഷാര്‍ഥികള്‍ക്ക് ഡിജിലോക്കറിലും ലഭ്യമാക്കുന്നതാണ്. ഡിജിലോക്കര്‍ അക്കൗണ്ടില്‍ നിന്നും സര്‍ട്ടിഫിക്കറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്ത് ഓഫീസ് മേധാവികള്‍ക്ക് മുന്നില്‍ പ്രൊബേഷന്‍, പ്രൊമോഷന്‍ എന്നീ ആവശ്യങ്ങള്‍ക്ക് താല്‍ക്കാലികമായി ഹാജരാക്കാം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home