2027 ലോകകപ്പ് കളിക്കുമോ? നിലപാട് വ്യക്തമാക്കി രോഹിത് ശർമ

മുംബൈ: 2027 ഏകദിന ലോകകപ്പിൽ കളിക്കുമോ എന്നതിനെച്ചൊല്ലിയുള്ള അഭ്യൂഹങ്ങളിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. 2027 ഒക്ടോബർ ഇനിയും ഏറെ അകലെയാണെന്നും അപ്പോൾ ഇക്കാര്യം തീരുമാനിക്കാമെന്നുമാണ് രോഹിത് വ്യക്തമാക്കിയത്.
മുംബൈയിൽ നടന്ന ഗ്ലോബൽ ഫിൻടെക് ഫെസ്റ്റിനിടെയാണ് രോഹിത്തിന്റെ പ്രതികരണം. ഇന്ത്യയുടെ ടെസ്റ്റ്, ട്വന്റി 20 ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച ശേഷവും ഏകദിനത്തിലെ അദ്ദേഹത്തിന്റെ ഭാവിയെക്കുറിച്ച് ചർച്ചകൾ തുടരുന്നതിനിരോഹിത്ടെയാണ് 2027 ലോകകപ്പിലെ പങ്കാളിത്തത്തെക്കുറിച്ച് രോഹിത് നിലപാട് വ്യക്തമാക്കിയത്.
“2027 ഒക്ടോബർ ഇനിയും ഏറെ അകലെയാണ്. അന്ന് അതേക്കുറിച്ച് നോക്കാം,” എന്നായിരുന്നു ലോകകപ്പിൽ കളിക്കുമോ എന്ന ചോദ്യത്തിന് രോഹിത്തിന്റെ മറുപടി.
2027 ലെ ഏകദിന ലോകകപ്പ് ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ആതിഥേയത്വം വഹിക്കുന്നത്.
2024 ലെ ട്വന്റി 20 ലോകകപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യൻ ടീം മുംബൈയിൽ നടത്തിയ തുറന്ന ബസ് വിജയാഘോഷത്തിന് സമാനമായ പരേഡ് 2027 ലോകകപ്പ് വിജയത്തിന് ശേഷവും ഉണ്ടാകുമോ എന്നും രോഹിത്തിനോട് ചോദിച്ചു. എന്നാൽ, “ഇപ്പോൾ ഒരു ബസ് പരേഡ് സാധ്യമാകുമെന്ന് തോന്നുന്നില്ല,” എന്നായിരുന്നു മറുപടി.
അതേസമയം, രോഹിത്തിന്റെ ഏകദിന ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ നേരത്തെ വ്യക്തമാക്കിയിരുന്നു. രോഹിത് മികച്ച ഫോമിലാണ് കളിക്കുന്നതെന്നും അവസാന ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ 138 റൺസ് നേടിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
“അദ്ദേഹം മികച്ച രീതിയിലാണ് കളിക്കുന്നത്. പിന്നെ എന്തിനാണ് ഇത്രയും ചർച്ച? അവസാന മത്സരത്തിൽ അദ്ദേഹം 138 റൺസ് നേടി. ഊഹാപോഹങ്ങൾക്ക് കൂടുതൽ വിഷയങ്ങൾ നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല,” സൈകിയ പറഞ്ഞു.
രോഹിത്









0 comments