ad
Deshabhimani

അടിച്ച് കൂട്ടിയത് 19 ഗോളുകൾ; പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് റെക്കോഡ് ജയം

Hockey India.jpg
വെബ് ഡെസ്ക്

Published on Sep 10, 2026, 04:33 PM | 1 min read

മോഖി (ചൈന): ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയിൽ പാകിസ്ഥാനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതകൾ സെമിയിൽ. ആക്രമിച്ച് കളിച്ച ഇന്ത്യ, ടൂർണമെന്റിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് സ്വന്തമാക്കിയത്. തുടക്കം മുതൽ ആധിപത്യം പുലർത്തിയ ഇന്ത്യ ആദ്യ ക്വാർട്ടറിൽ അഞ്ച് ഗോളുകളാണ് അടിച്ചത്. രണ്ടാം ക്വാർട്ടറിൽ അഞ്ച് ഗോളുകളും മൂന്നാം ക്വാർട്ടറിൽ മൂന്ന് ഗോളുകളും അവസാന ക്വാർട്ടറിൽ ആറ് ഗോളുകളും നേടി.


പൂജാ മാലിക് ഹാട്രിക് നേടിയപ്പോൾ റോഷ്‌നി, സാനിക, മധു, സുപ്രിയ എന്നിവർ ഇരട്ട ഗോളുകളും നേടി. സബ് ഇറങ്ങിയവർ ഉൾപ്പെടെ 13 താരങ്ങൾ ഇന്ത്യക്കായി വല കുലുക്കി. 18 പെനാൽറ്റി കോർണറുകളും ഒരു പെനാൽറ്റി സ്‌ട്രോക്കുമാണ് ഇന്ത്യക്ക് ലഭിച്ചത്. ശനിയാഴ്ചയാണ് സെമി ഫൈനലിൽ. കൊറിയയും മലേഷ്യയും തമ്മിലുള്ള മത്സരത്തിലെ വിജയികളാകുംഎതിരാളികൾ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home