ദേശാഭിമാനി സാഹിത്യ പുരസ്കാരം സമ്മാനിച്ചു

ദേശാഭിമാനി സാഹിത്യ പുരസ്കാര സമർപ്പണചടങ്ങിൽനിന്ന്
കണ്ണൂർ: ഇൗ വർഷത്തെ ദേശാഭിമാനി സാഹിത്യ പുരസ്‌കാരം കണ്ണൂരിൽ ചേമ്പർ ഹാളിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു. എൻ പ്രഭാകരൻ (കഥ), പി എൻ ഗോപീകൃഷ്‌ണൻ (കവിത), പി വി ഷാജികുമാർ (നോവൽ) എന്നിവർ സിപിഐ എം ജനറൽ സെക്രട്ടറി എം എ ബേബിയിൽനിന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഒരു ലക്ഷം രൂപയും ശിൽപ്പവും പ്രശസ്‌തിപത്രവുമാണ് പുരസ്കാരം.
ദേശാഭിമാനി ചീഫ് എഡിറ്റർ പുത്തലത്ത് ദിനേശൻ അധ്യക്ഷനായി. കഥാകൃത്ത് ടി പത്മനാഭൻ മുഖ്യാതിഥിയായി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മുഖ്യ പ്രഭാഷണം നടത്തി. റസിഡന്റ് എഡിറ്റർ എം സ്വരാജ് പുരസ്കാര ജേതാക്കളെ പരിചയപ്പെടുത്തി. ജനറൽ മാനേജർ കെ ജെ തോമസ്, കവയിത്രി ഷീജ വക്കം തുടങ്ങിയവർ പങ്കെടുത്തു. സംഘാടകസമിതി ചെയർമാൻ കെ കെ രാഗേഷ് സ്വാഗതം പറഞ്ഞു.









0 comments