ad
Deshabhimani

ജന്തർമന്തർ പ്രക്ഷോഭത്തിൽ എസ്‌എഫ്‌ഐ നേതാവിന്‌ നോട്ടീസ്‌: നോയ്‌ഡ എക്‌സിക്യൂട്ട്‌ മജിസ്‌ട്രേറ്റിന് സസ്പെൻഷൻ

Suspension
വെബ് ഡെസ്ക്

Published on Sep 10, 2026, 04:02 PM | 1 min read

ന്യൂഡൽഹി: ജന്തർമന്തർ വിദ്യാർഥി പ്രക്ഷോഭത്തിൽ പങ്കെടുത്ത എസ്‌എഫ്‌ഐ നേതാവ് അഞ്ചുലക്ഷം രൂപ കെട്ടിവയ്ക്കണമന്ന് നോട്ടീസ് അയച്ച നോയ്‌ഡ എക്‌സിക്യൂട്ട്‌ മജിസ്‌ട്രേറ്റിനെ സസ്പെൻഡ് ചെയ്തു. സംഭവത്തിൽ ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്തിന്റെ ബെഞ്ച്‌ യുപി സർക്കാരിനെ നിശിതമായി വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മജിസ്ട്രേറ്റിനെ സസ്പെൻഡ് ചെയ്തതായി സോളിസിറ്റർ ജനറൽ സുപ്രീംകോടതിയെ ഔദ്യോഗികമായി അറിയിച്ചത്.


എസ്‌എഫ്‌ഐ യുപി സംസ്ഥാന കമ്മിറ്റിംഗവും ഗ‍ൗതം ബുദ്ധനഗർ സർവകലാശാല നിയമവിദ്യാർഥിയുമായ അക്ഷത്‌ ത്രിപാഠിക്കാണ് ഗ്രേറ്റർ നോയ്‌ഡ എക്‌സിക്യൂട്ട്‌ മജിസ്‌ട്രേറ്റ്‌– 3 അഞ്ച്‌ ലക്ഷം രൂപ ഒരു ദിവസത്തിനുള്ളിൽ കെട്ടിവെയ്‌ക്കണമെന്ന് നോട്ടീസ്‌ നൽകിയത്. നീറ്റ്‌ പ്രക്ഷോഭവുമായി ബന്ധപ്പെട്ട രാജ്യത്തെ കേസുകൾ സുപ്രീംകോടതി സെപ്‌തംബർ ഒന്നിന്‌ റദ്ദാക്കിയിട്ടും വിധിയെ പരസ്യമായി അവഹേളിച്ചതിന് തുടർന്നാണ് നടപടി.


നോയ്‌ഡ എക്‌സിക്യൂട്ട്‌ മജിസ്‌ട്രേറ്റിന്റെ നടപടിക്കെതിരെ അക്ഷത്‌ ബുധനാഴ്‌ചയാണ് സുപ്രീംകോടതിയെ സമീപിച്ചത്. കുട്ടികൾക്കെതിരെ ശിക്ഷാനടപടി പാടില്ലെന്ന്‌ ഒന്നാം തിയതിയിലെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു.അത്‌ നിലനിൽക്കെ നോട്ടീസയക്കാൻ മജിസ്‌ട്രേറ്റിന്‌ എങ്ങനെ ധൈര്യം വന്നുവെന്ന് ചീഫ്‌ ജസ്റ്റിസ്‌ സൂര്യകാന്ത്‌ ചോദിച്ചിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home